Malayalam
ബോളിവുഡില്‍ ചിത്രങ്ങള്‍ ചെയ്യാത്തതെന്തെന്ന് പറഞ്ഞ് സാമന്ത ; കാരണം കേട്ട് അമ്പരന്ന് ആരാധകർ ; ബോളിവുഡ് ഇത്ര കുഴപ്പം പിടിച്ച ഇടാമോ? !
ബോളിവുഡില്‍ ചിത്രങ്ങള്‍ ചെയ്യാത്തതെന്തെന്ന് പറഞ്ഞ് സാമന്ത ; കാരണം കേട്ട് അമ്പരന്ന് ആരാധകർ ; ബോളിവുഡ് ഇത്ര കുഴപ്പം പിടിച്ച ഇടാമോ? !
ക്യൂട്ട് എക്സ്പ്രെഷനിലൂടെയും വ്യത്യസ്തമായ വേഷങ്ങളിലൂടെയും തമിഴിലും തെലുങ്കിലും ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. മലയാളത്തിൽ സിനിമകൾ ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്കും പ്രിയങ്കരിയാണ് സാമന്ത. താരത്തിന്റെ ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ സാമന്ത വെളിപ്പെടുത്തിയ നിലപാടാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
ഹിന്ദി ഫിലിം ഇന്ഡസ്ട്രിയിലേക്ക് പോകാന്‍ തനിക്ക് നല്ല പേടിയുണ്ടെന്നാണ് സാമന്ത പറയുന്നത്. ബോളിവുഡ് ഹങ്കാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സാമന്ത തന്റെ പേടിയെ കുറിച്ച് തുറന്നു പറഞ്ഞത്.
എന്തുകൊണ്ടാണ് ബോളിവുഡില്‍ ഒരു പ്രോജക്ടും സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് ചിലപ്പോള്‍ പേടിച്ചിട്ടാകുമെന്നായിരുന്നു സാമന്ത മറുപടി പറഞ്ഞു.
ബോളിവുഡില്‍ അവസരം ലഭിച്ചാല്‍ ഏത് നടനോടൊപ്പം അഭിനയിക്കാനാണ് താല്‍പ്പര്യമെന്ന ചോദ്യത്തിന് തനിക്ക് രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു സാമന്ത പറഞ്ഞത്.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന വെബ് സീരീസ്. ഈ സീരിസില്‍ അഭിനയിച്ചതിനെതിരെ സാമന്തയ്ക്കെതിരെ വന്‍ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയായിട്ടാണ് സാമന്തയെത്തുന്നത്. എന്നാല്‍ സംഘടനയെ തീവ്രവാദി സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.
തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തുടർന്ന്, വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നും സീമാന്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെയും സാമന്തയുടെ പ്രതികരണം ഉണ്ടായിട്ടില്ല .
about samantha
