Connect with us

വിരാട് കോലിയും നടിയായ മുൻകാമുകിയും ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

Malayalam

വിരാട് കോലിയും നടിയായ മുൻകാമുകിയും ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

വിരാട് കോലിയും നടിയായ മുൻകാമുകിയും ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

മലയാളികൾ ഉൾപ്പെടെ ഏറെ ചർച്ച ചെയ്ത താരദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശരർമയും. ഇവർക്കായി ഗോസ്സിപ്പ് കോളം തുറന്നുകിടന്ന ഒരു സമയമുണ്ടായിരുന്നു. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ചർച്ചയായിരുന്ന കാലമായിരുന്നു അത് . അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കോലിയുടെ മുൻകാമുകിയുടെ ചിത്രമാണ്. കോലിക്കൊപ്പമുള്ള പഴയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മോഡലും നടിയുമായ ഇസബെല്ലയാണ് കോലിയുടെ ആദ്യത്തെ കാമുകി. 2012ലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. സോഷ്യൽ മീഡിയയിലും മറ്റും ഇവരുടെ ബന്ധം ചർച്ചയായിരുന്നു. എന്നാൽ വളരെപ്പെട്ടന്ന് തന്നെ കോലി- ഇസബെല്ല പ്രണയം അവസാനിച്ചു . തുടർന്ന് 2014ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

ബ്രേക്കപ്പിന് ശേഷം കോലിയുമായുള്ള പ്രണയത്തെ കുറിച്ച് ഇസബെല്ല വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് തങ്ങൾ പ്രണയത്തിലായിരുന്നു എന്നുള്ള കാര്യം വെളിപ്പെടുത്തിയത്. രണ്ട് വർഷം പ്രണയത്തിലായിരുന്നുവെന്നു പിന്നീട് പരസ്പര സമ്മതോട പ്രണയം അവസാനിപ്പിച്ചെന്നും നടി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കോലി നടി അനുഷ്ക ശർമയുമായി പ്രണയത്തിലായത്. അമീർ ഖാൻ ചിത്രമായ തലാഷിലൂടെയാണ് ഇസബെല്ല ബോളിവുഡിലേക്ക് എത്തുന്നത്.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് കോലിയും അനുഷ്ക ശർമയും വിവാഹിതരാകുന്നത്. 2017 ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത് . ഇവർക്ക് വാമിക എന്നൊരു മകളുണ്ട്. 2021 ലാണ് താരങ്ങൾക്ക് കുഞ്ഞ് ജനിക്കുന്നത്. ലോക്ക് ഡൗൺ സമയത്തായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം താരങ്ങൾ ആരാധകരോട് പങ്കുവെച്ചത്,.

about virat kohli

More in Malayalam

Trending

Recent

To Top