Malayalam
‘ഞാൻ എത്രയും വേഗം നിങ്ങളിലേക്ക് എത്താം… എനിക്ക് കുറച്ചു സമയം തരൂ… വീണ്ടും സൂര്യ
‘ഞാൻ എത്രയും വേഗം നിങ്ങളിലേക്ക് എത്താം… എനിക്ക് കുറച്ചു സമയം തരൂ… വീണ്ടും സൂര്യ
പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് എന്ന മോഹവുമായിട്ടാണ് സൂര്യ ബിഗ് ബോസ് വീട്ടിലേക്ക് കടക്കുന്നത്. അച്ഛനും അമ്മയും മാത്രമടങ്ങുന്ന കൊച്ചു കുടുംബത്തിൽ നിന്നുമാണ് സൂര്യ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പലപ്പോഴും സൂര്യ പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസ് സീസൺ മൂന്നിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തും എന്ന് പ്രേക്ഷകർ വിധി എഴുതിയ താരം കൂടിയായിരുന്നു സൂര്യ. അടുത്തിടെ നടന്ന എലിമിനേഷനിൽ ആണ് പുറത്തായത്. പ്രേക്ഷക പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താൻ ഇത് വരെയും നിന്നത് എന്ന് അടുത്തിടെ സൂര്യ തുറന്നു സംസാരിച്ചിരുന്നു. സൂര്യ ആർമി പേജുകളിലൂടെ താരത്തിന്റെ വിശേഷങ്ങൾ വൈറൽ ആകാറുണ്ട്
ഏറ്റവും ഒടുവിലായി സൂര്യ പറഞ്ഞവാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് എപ്പോൾ തിരികെ എത്തും എന്ന കാര്യം അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ ആണ് സൂര്യയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് വൈറൽ ആകുന്നത്.
‘ഞാൻ എത്രയും വേഗം നിങ്ങളിലേക്ക് എത്താം. എനിക്ക് കുറച്ചു സമയം തരൂ. എല്ലാ ബിഗ് ബോസ് കുടുംബാംഗങ്ങളും ഇവിടെ സുരക്ഷിതരാണ്. നമ്മൾ പുറത്തു എല്ലാ മത്സരാര്ഥികളും നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും ഗെയിമിന്റെ പേരിൽ വിശകലനം ചെയ്യാതെ ഇരിക്കുക. ഇത് എന്റെ അപേക്ഷയാണ്’, എന്നും സൂര്യ പ്രതികരിച്ചു.
ബിഗ് ബോസ് താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായ താരമാണ് സൂര്യ. ടാസ്‌ക്കുകളിലെ മോശം പ്രകടനവും പാവം പെണ്‍കുട്ടി ഇമേജും കരച്ചിലുമാണ് സൂര്യയെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. പുറത്ത് പോകുന്ന ദിവസം സൂര്യ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ കരച്ചില്‍ കൂടിപ്പോയപ്പോള്‍ ഇനി വീട്ടിലിരുന്ന് കരഞ്ഞാ മതിയെന്ന് പ്രേക്ഷകര്‍ പറഞ്ഞിരിക്കുകയാണെന്നായിരുന്നു സൂര്യ പറഞ്ഞത്.
