Connect with us

പൂർണ്ണഭേദം ആയില്ലെങ്കിലും പത്നി വിശ്രമത്തിന് വീട്ടിലേക്ക്! ഭാര്യയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെകുറിച്ച് കൂട്ടിക്കല്‍ ജയചന്ദ്രൻ

Malayalam

പൂർണ്ണഭേദം ആയില്ലെങ്കിലും പത്നി വിശ്രമത്തിന് വീട്ടിലേക്ക്! ഭാര്യയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെകുറിച്ച് കൂട്ടിക്കല്‍ ജയചന്ദ്രൻ

പൂർണ്ണഭേദം ആയില്ലെങ്കിലും പത്നി വിശ്രമത്തിന് വീട്ടിലേക്ക്! ഭാര്യയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെകുറിച്ച് കൂട്ടിക്കല്‍ ജയചന്ദ്രൻ

കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഒരു പോസ്റ്റായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. തന്‍റെ ഭാര്യ ബസന്തിക്ക് കൊവിഡ് ബാധിച്ചതായിരുന്നു അദ്ദേഹം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്

ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്

ഇപ്പോഴിതാ ഭാര്യയുടെ ആരോഗ്യസ്ഥിതിയിൽ വന്നിരിക്കുന്ന പുരോഗതിയെകുറിച്ച് അദ്ദേഹം അറിയിച്ചിരിക്കുകയാണ്.

പൂർണ്ണഭേദം ആയില്ലെങ്കിലും പത്നി വിശ്രമത്തിന് വീട്ടിലേക്ക്! ഒപ്പം നിൽക്കുന്നവർക്കും, മാധ്യമങ്ങൾക്കും, അകലങ്ങളിൽ ഇരുന്നു മനസ്സ് നൽകിയവർക്കും ഞങ്ങളുടെ ഹൃദയപൂർവ്വ നന്ദി. എല്ലാവരും ഒരുപാട് ശ്രദ്ധിക്കുക, എന്നാണ് ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കോഴിക്കോട് മൈത്ര ആശുപത്രിയിലായിരുന്നു ബസന്തി ചികിത്സ തേടിയിരുന്നത്. തനിക്കൊപ്പം ആശുപത്രിയിൽ ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രി ജീവനക്കാർക്കുമൊക്കെ അദ്ദേഹം കഴിഞ്ഞ ദിവസം ഭാര്യയുടെ രോഗ വിവരം അറിയിച്ച് പങ്കുവെച്ച കുറിപ്പിൽ നന്ദി അറിയിച്ചിരുന്നു.

അതിനുപിന്നാലെയാണിപ്പോള്‍ ഭാര്യയുടെ ആരോഗ്യ നിലയിലെ പുരോഗതി അദ്ദേഹം അറിയിച്ചിരിക്കുന്നത്. സന്തോഷം തരുന്ന വാർത്തയെന്നും ദൈവത്തിന് നന്ദിയെന്നും കുറിച്ച് നിരവധിപേർ കുറിപ്പിന് താഴെ എത്തിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top