മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെ അനുകരിച്ച് ശ്രദ്ധ നേടിയ ആവര്‍ത്തനയുടെ പുതിയ വീഡിയോയും വൈറലായിരിക്കുകയാണ്. റാസ്പുടിന് പാട്ടിന്റെ കുടിയന് വേര്‍ഷന്‍ ചെയ്ത സനൂപ് മോഹനെ അനുകരിച്ചുകൊണ്ടാണ് ആവര്‍ത്തന വീണ്ടും കൈയടി നേടിയിരിക്കുന്നത്.
‘അങ്ങയുടെ ശിഷ്യയായി സ്വീകരിക്കാമോ’ എന്ന വാചകത്തോടെ ആവർത്തന പങ്കുവച്ച വീഡിയോയ്ക്ക് കമ്മെന്റുമായി സനൂപും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആവർത്തന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സനൂപ് അവതരിപ്പിച്ചതുപോലെ തന്നെ ഇടറിയെന്ന തോന്നിക്കുന്ന തരത്തിലുള്ള സ്റ്റെപ്പുകളും ഭാവവുമെല്ലാം ആവര്‍ത്തന അതുപോലെ ഒപ്പിയെടുത്തിട്ടുണ്ട്.
ആവര്‍ത്തനയുടെ ശിഷ്യനായി തന്നെ എടുക്കുമോയെന്നാണ് വീഡിയോക്ക് താഴെ സനൂപ് കുറിച്ച കമന്റ്. ആവര്‍ത്തനയുടെ റാസ്പുടിന് കുടിയന് വേര്‍ഷന്‍ സോഷ്യല്‍ മീഡിയ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുത്തത്.
പാലക്കാട് സ്വദേശിയായ ആവര്‍ത്തന ശബരീഷ് ചിറ്റൂരിലെ യങ് വേള്‍ഡ് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ആളുകളെ അനുകരിച്ചുകൊണ്ടുള്ള ആവര്‍ത്തനയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
കെ.കെ ശൈലജ നിയമസഭയില്‍ ‘പെണ്ണിനെന്താ കുഴപ്പം’ എന്ന് ചോദിച്ച് നടത്തിയ പ്രസംഗത്തോടെയാണ് ആവര്‍ത്തന ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആവര്‍ത്തനയെ അഭിനന്ദിച്ച് ശൈലജയടക്കം നിരവധി പേര് രംഗത്തെത്തിയിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...