Malayalam
എന്നെ കണ്ടപ്പോള്‍ ഹായ് ജൂലി എന്ന് പറഞ്ഞ് പരിചയപ്പെട്ടു; തുറന്ന് പറഞ്ഞ് നേഹ സക്സേന
എന്നെ കണ്ടപ്പോള്‍ ഹായ് ജൂലി എന്ന് പറഞ്ഞ് പരിചയപ്പെട്ടു; തുറന്ന് പറഞ്ഞ് നേഹ സക്സേന
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിനെ പരിചയപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നേഹ സക്സേന. സെറ്റിലെത്തിയപ്പോള്‍ തന്നെ ഹായ് ജൂലി എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ പരിചയപ്പെട്ടത്. അത് കേട്ട് താന്‍ ഞെട്ടി എന്നാണ് നേഹ പറയുന്നത്.
”കസബ റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് മോഹന്‍ലാല്‍ സിനിമയിലേക്ക് നിര്‍മ്മാതാവ് സോഫിയ പോള്‍ വിളിക്കുന്നത്. പ്രാങ്ക് കോള്‍ ആകുമെന്നാണ് ആദ്യം കരുതിയത്. മോഹന്‍ലാല്‍ സാറിനൊമുള്ള സീനുകളെ കുറിച്ചോര്‍ത്ത് ചിത്രത്തിന്റെ സെറ്റില്‍ എത്തുമ്പോള്‍ വിറച്ചു കൊണ്ടാണ് നടന്നത്.”
”എന്നെ കണ്ടപ്പോള്‍ തന്നെ ഹായ് ജൂലി എന്ന് പറഞ്ഞു. എന്റെ കഥാപാത്രത്തിന്റെ പേര് വിളിച്ച് പരിചയപ്പെട്ടതിനാല്‍ ഞാന്‍ ഞെട്ടിപ്പോയി” എന്നാണ് നേഹ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് നേഹയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവമായ നേഹ 2016ല്‍ മമ്മൂട്ടി ചിത്രം കസബയിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. 2017ല്‍ ആണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ചിത്രം റിലീസ് ചെയ്യുന്നത്. സഖാവിന്റെ പ്രിയസഖി, പടയോട്ടം, ജീം ബൂം ബാ, ധമാക്ക തുടങ്ങിയ മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
