TV Shows
മത്സരാർത്ഥികൾ താമസിക്കുന്ന ആഡംബര ഹോട്ടൽ! എന്റെ പൊന്നോ ഇത് നിസ്സാര സ്ഥലമല്ല, തലയിൽ കൈവെച്ച് മലയാളികൾ
മത്സരാർത്ഥികൾ താമസിക്കുന്ന ആഡംബര ഹോട്ടൽ! എന്റെ പൊന്നോ ഇത് നിസ്സാര സ്ഥലമല്ല, തലയിൽ കൈവെച്ച് മലയാളികൾ
ബിഗ് ബോസ് സീസൺ 3 താൽക്കാലികമായി നിർത്തി വെച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ഷോ അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു ഹൗസിന് പൂട്ട് വീണത്.
സീസൺ 3 താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണെങ്കിലും ഷോയെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. ഉടൻ തന്നെ ഷോ തുടങ്ങുമെന്നും, എന്നാൽ ഷോ അവസാനിപ്പിച്ചെന്നുള്ള വാർത്തയും പുറത്ത് വരുന്നുണ്ട്. എന്നാൽ ഒദ്യോഗികമായി ഒരു സ്ഥിതീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. ബിഗ് ബോസ് സീസൺ 3 എപ്പോൾ മുതൽ വീണ്ടും സംപ്രേക്ഷണം ആരംഭിക്കും എന്നറിയാത്ത സാഹചര്യത്തിൽ നിരവധി ചർച്ചകൾ ആണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്.
ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ ബിഗ് ബോസ് സെറ്റിലെത്തിയ തമിഴ്‌നാട് പൊലീസും ആരോഗ്യ പ്രവർത്തകരും ഷൂട്ടിംഗ് നിർത്താൻ നിർദ്ദേശം നൽകുകയും സെറ്റ് സീൽ ചെയ്യുകയും ചെയ്തതോടെ താരങ്ങളെ ഹോട്ടലിലേക്ക് മാറ്റിയെന്നുള്ള വിവരം മാത്രമാണ് ആദ്യം പുറത്ത് വന്നത്.
ഇപ്പോൾ ഇതാ ബിഗ് ബോസ് മത്സരാർത്ഥികൾ താമസിക്കുന്ന ആഡംബര ഹോട്ടലിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. ഹോട്ടലിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആഡംബര റിസോർട്ടാണ് മത്സരാർത്ഥികൾക്ക് നൽകിയത് . ഒരു ഫൈവ് സ്റ്റാർ റിസോർട്ടിലാണ് താരങ്ങളെ താമസിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബിഗ് ബോസ് വീട്ടിൽ ഇല്ലെങ്കിലും എല്ലാവിധ പ്രോട്ടോക്കോളും അനുസരിച്ചിട്ടാണ് മത്സരാർത്ഥികളെ താമസിപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
മത്സരാർത്ഥികളെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്ന ചെന്നൈയിലെ പ്ലസന്റ് ഡേയ്സ് റിസോർട്ട് 5 മാസങ്ങൾക്ക് മുൻപ് മറ്റൊരു വാർത്തയുടെ പേരിൽ പ്രശസ്തമായിരുന്നു. തമിഴ് സീരിയൽ നടി ചിത്ര ആത്മഹത്യ ചെയ്തത് ഇതേ ഹോട്ടലായിരുന്നു ഹോട്ടലിലായിരുന്നു.
വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രേക്ഷകർക്ക് സുപരിചിതയായത്. സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും അവതാരകയായി നടി എത്തിയിട്ടുണ്ട്.
ചിത്രയുടെ ആത്മഹത്യ സോഷ്യൽ’മീഡിയയും മാധ്യമങ്ങളും ചർച്ച ചെയ്തിരുന്നു
അതേസമയം തന്നെ തമിഴ് നാട്ടിൽ വീണ്ടും ലോക്ക് ഡൌൺ നീട്ടിയിരിക്കുകയാണ്. മെയ് ഇരുപത്തിനാല് മുതൽ ഒരാഴ്ച കൂടിയാണ് തമിഴ്നാട്ടിലെ ലോക്ക് ഡൌൺ നീട്ടിയത് ബിഗ്ബോസ് മലയാളം സീസൺ 3 അടുത്ത ആഴ്ചയോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ബിഗ്ബോസ് പ്രേമികളെ നിരാശപ്പെടുത്തുന്നതാണ് പുതിയ പ്രഖ്യാപനം. എന്നാൽ ലോക്ക്ഡൌൺ നീട്ടിയ കാലാവധിക്കു ശേഷം ബിഗ്ബോസ് മലയാളം പുനഃരാരംഭിക്കുമോ എന്ന ചർച്ചയും ആരാധർക്കിടയിൽ നടക്കുന്നുണ്ട്. എന്നാൽ അത് വളരെ നീണ്ടുപോകുമെന്ന കാരണം ചൂണ്ടിക്കാട്ടി അതിനുള്ള സാധ്യത കുറവാണെന്നും ചില പ്രേക്ഷകർ പറയുന്നു
