Connect with us

അവര്‍ നോര്‍ത്തിന്ത്യക്കാരിയാണ്, അതിന്റേതായ ഒരു വേര്‍തിരിവ് എപ്പോഴും കാണിക്കാറുണ്ട്..എന്നോട് അരഗന്റായാണ് പെരുമാറിയത്! തനിക്ക് നേരിട്ടറിയാവുന്ന ഡിംപല്‍ ഇങ്ങനെയല്ല; തുറന്ന് പറഞ്ഞ് ഷിയാസ് കരീം

TV Shows

ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തതോടെയാണ് ഷിയാസ് കരീമിനെ പ്രേക്ഷകര്‍ അറിഞ്ഞത്. മോഡലിംഗില്‍ സജീവമായ തനിക്ക് അഭിനയിക്കാൻ താല്‍പര്യമുണ്ടെന്നും പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസണ്‍ 3ലെ മത്സരാര്‍ത്ഥികളായ മണിക്കുട്ടനെക്കുറിച്ചും ഡിംപല്‍ ബാലിനെക്കുറിച്ചും ഷിയാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മത്സരാർത്ഥികളെ കുറിച്ച് ഷിയാസ് തുറന്ന് പറഞ്ഞത്

തനിക്ക് നേരിട്ടറിയാവുന്ന ഡിംപല്‍ ഇങ്ങനെയല്ലെന്നാണ് ഷിയാസ് പറയുന്നത്. എപ്പോഴും നേരില്‍ കാണുന്നവരല്ല. ഷോയുടെ ഭാഗമായി ഇടയ്ക്ക് ഡിംപലിനോട് സംസാരിച്ചിട്ടുണ്ട്. എന്നോട് അവര്‍ വളരെ അരഗന്റായാണ് പെരുമാറിയത്. എന്തുകൊണ്ടാണ് അങ്ങനെ എന്ന് പെരുമാറുന്നതെന്ന് അറിയില്ല. മലയാളികളായ മോഡലുകളോട് അവര്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ല.

അവര്‍ നോര്‍ത്തിന്ത്യക്കാരിയാണ്. രാജ്പുത് ഫാമിലിയാണ്. അതിന്റേതായ ഒരു വേര്‍തിരിവ് എപ്പോഴും കാണിക്കാറുണ്ട്. ഒരുപക്ഷേ ഇത് തന്റെ തോന്നലായിരിക്കാമെന്നും ഷിയാസ് പറഞ്ഞിരുന്നു. തനിക്ക് തോന്നിയത് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡിംപലിനോക്കാള്‍ സത്യസന്ധമായി തോന്നിയത് മണിക്കുട്ടനെയാണ്. ഡിംപല്‍ ഫേക്കാണെന്ന് സുഹൃത്തുക്കള്‍ വരെ പറഞ്ഞതായി അറിഞ്ഞിരുന്നുവെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്.

ഷോയുടെ തുടക്കത്തില്‍ മജ്‌സിയ ബാനുവായിരുന്നു ഡിംപലിന്റെ അടുത്ത സുഹൃത്ത്. എല്ലാകാര്യങ്ങളും ഇരുവരും പങ്കുവെക്കാറുണ്ടായിരുന്നു. എലിമിനേഷനിലൂടെ ബാനു പുറത്തേക്ക് പോയപ്പോള്‍ ഡിംപല്‍ വികാരഭരിതയായിരുന്നു. പിന്നീടാണ് മണിക്കുട്ടനും ഡിംപലും അടുത്ത സുഹൃത്തുക്കളായി മാറിയത്. ഇടയ്ക്ക് മണിക്കുട്ടന്‍ ഷോയില്‍ നിന്നും മാറി നിന്നപ്പോള്‍ ഏറെ വിഷമിച്ചിരുന്നു. ഇവരുടെ സൗഹൃദം ആരാധകര്‍ക്കും ഇഷ്ടമായിരുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top