Connect with us

ആ ചിത്രത്തിലേക്ക് വിളിക്കുമ്പോൾ സംവിധായകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു; പ്രീസ്റ്റ് അനുഭവം പങ്കുവച്ച് നസീര്‍ സംക്രാന്തി!

Malayalam

ആ ചിത്രത്തിലേക്ക് വിളിക്കുമ്പോൾ സംവിധായകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു; പ്രീസ്റ്റ് അനുഭവം പങ്കുവച്ച് നസീര്‍ സംക്രാന്തി!

ആ ചിത്രത്തിലേക്ക് വിളിക്കുമ്പോൾ സംവിധായകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു; പ്രീസ്റ്റ് അനുഭവം പങ്കുവച്ച് നസീര്‍ സംക്രാന്തി!

കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി മിമിക്രി വേദികളിലും സിനിമകളിലും സീരീയലുകളിലുമായി തിളങ്ങിനിൽക്കുന്ന നില്‍ക്കുന്ന താരമാണ് നസീര്‍ സംക്രാന്തി. ഇതിനോടകം തന്നെ മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ നസീർ സമ്മാനിച്ചിട്ടുണ്ട്.

നാട്ടിലെ ചെറിയ വേദികളില്‍ തുടങ്ങിയ നസീറിന്റെ കലാജീവിതം ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ വരെ എത്തി നില്‍ക്കുകയാണ്. താരത്തിന്റെ വിജയത്തിന്റെ പാത അത്ര നിസ്സാരമായിരുന്നില്ല. കഠിനമായ ദാരിദ്ര്യത്തേയും കഷ്ടപ്പാടുകളേയും അതിജീവിച്ചാണ് നസീര്‍ കലാരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചത്.

ഇതുവരെ നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഏതൊരു നടനേയും പോലെ തനിക്കും ആഗ്രഹമുണ്ടെന്നും പറയുകയാണ് മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ എത്തി മികച്ച നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് നല്‍കിയ നസീര്‍ സംക്രാന്തി. വേദികളിലും ചാനലുകളിലും പല വേഷങ്ങളും ചെയ്‌തെങ്കിലും നസീറിനെ ആളുകള്‍ തിരിച്ചറിയുന്നത് ‘തട്ടീം മുട്ടീം’ എന്ന മഴവില്‍ മനോരമയിലെ ഹാസ്യ പരമ്പരയിലൂടെയാണ്.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും നസീര്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. ദി പ്രീസ്റ്റില്‍ വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചതെന്നും വേണമെങ്കില്‍ കഥാപാത്രത്തെ സെമി വില്ലന്‍ എന്നുപറയാമെന്നുമാണ് നസീര്‍ പറയുന്നത്. ചിത്രത്തിലേക്ക് വിളിക്കുമ്പോള്‍ സംവിധായകന്‍ പറഞ്ഞത് നമുക്ക് കമലാസനനും വേണ്ട മിമിക്രിയും വേണ്ട എന്നായിരുന്നെന്നും നസീര്‍ പറയുന്നു.

പ്രേക്ഷകര്‍ക്ക് ഇന്ന് താന്‍ കമലാസനനാണെന്നും സംവിധായകന്‍ ഉണ്ണിച്ചേട്ടന്‍ വിളിച്ചിട്ട് ഒരു ദിവസത്തേക്കു പോയതാണെന്നും നസീര്‍ പറഞ്ഞു. അന്നത്തെ പ്രകടനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഞാന്‍ സീരിയലിലെ സ്ഥിരം സാന്നിധ്യമായി.

‘എല്ലാവരും കാണുന്ന ഒരു സീരിയല്‍ ആയതിനാല്‍ ഞാനും ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ‘കമലാസനന്‍’ എനിക്കു നേടിത്തന്നു,’ നസീര്‍ പറയുന്നു.

about nazeer samkranthi

More in Malayalam

Trending

Recent

To Top