Malayalam
‘ദ പ്രീസ്റ്റിലെ എന്റെ പെര്‍ഫോമന്‍സ് ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നതിനു കാരണം അവര്‍ മൂന്നുപേരുമാണ്’; നന്ദി പറഞ്ഞേ മതിയാകൂ എന്ന് ബേബി മോണിക്ക
‘ദ പ്രീസ്റ്റിലെ എന്റെ പെര്‍ഫോമന്‍സ് ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നതിനു കാരണം അവര്‍ മൂന്നുപേരുമാണ്’; നന്ദി പറഞ്ഞേ മതിയാകൂ എന്ന് ബേബി മോണിക്ക
കോവിഡിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് എത്തിയ ചിത്രമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്. ഏറെ പ്രേക്ഷക പ്രീതി നേടാന്‍ ചിത്രത്തിനായിരുന്നു. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത്ത ബേബി മോണിക്ക എന്ന കൊച്ചു മിടുക്കിയായിരുന്നു. ചിത്രത്തില്‍ അസാമാന്യമായ പ്രകടനം നടത്തി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ മോണിക്കയ്ക്ക് സാധിച്ചിരുന്നു. പ്രീസ്റ്റ് എന്ന സിനിമയില്‍ തനിക്കു മനോഹരമായി അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് നടന്‍ മമ്മൂട്ടിക്കും സംവിധായകന്‍ ജോഫിനും നടി നിഖില വിമലിനുമാണെന്നും പറയുകയാണ് മോണിക്ക. ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
ചിത്രത്തിലെ സ്റ്റണ്ട് സ്വീക്വന്‍സൊക്കെ ചെയ്യുമ്പോള്‍ തനിക്കു യാതൊരു കുഴപ്പവും വരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാനൊക്കെ മമ്മൂട്ടിയങ്കിള്‍ ശ്രദ്ധിച്ചിരുന്നു. ‘മമ്മൂട്ടിയങ്കിള്‍ അഭിനയിച്ച സിനിമകളില്‍ ഞാന്‍ ഒടുവില്‍ കണ്ട സിനിമ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലാണ്. മമ്മൂട്ടിയങ്കിളിനോടും ജോഫിന്‍ അങ്കിളിനോടും നിഖിലാന്റിയോടുമൊക്കെ എനിക്കു നന്ദി പറഞ്ഞേ മതിയാകൂ. ദ പ്രീസ്റ്റിലെ എന്റെ പെര്‍ഫോമന്‍സ് ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നതിനു കാരണം അവര്‍ മൂന്നുപേരുമാണ്.
മലയാളത്തിലെ എന്റെ ആദ്യ സിനിമ തന്നെ മമ്മൂട്ടിയങ്കിളിനെപ്പോലെ ഒരു വലിയ ആക്ടറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. മമ്മൂട്ടിയങ്കിളിന്റെ സിനിമയില്‍ ഇത്രയും വലിയ കഥാപാത്രം തന്നതു തന്നെ എനിക്കു കിട്ടിയ വിലപ്പെട്ട സമ്മാനമാണ്. മമ്മൂട്ടിയങ്കിള്‍, എപ്പോഴും എന്നോടു പറയുമായിരുന്നു മലയാളം അറിയില്ലെന്നു കരുതി ഒട്ടും പേടിക്കണ്ട. ധൈര്യമായി ചെയ്തോയെന്ന്. ഭാഷ പഠിപ്പിക്കാനായി ലൊക്കേഷനില്‍ അമൃത എന്നൊരു ആന്റിയുണ്ടായിരുന്നു. സ്റ്റണ്ട് സീക്വന്‍സൊക്കെ ചെയ്യുമ്പോള്‍ എനിക്ക് ഒരു കുഴപ്പവും വരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാനുമൊക്കെ മമ്മൂട്ടിയങ്കിള്‍ ശ്രദ്ധിച്ചിരുന്നു എന്നും മോണിക്ക പറഞ്ഞു.
കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ദ പ്രീസ്റ്റ് തമിഴ്നാട്ടിലും മറ്റും റിലീസ് ചെയ്തത്. രാക്ഷസന്റെ ഡയറക്ടര്‍ രാംകുമാര്‍ അങ്കിള്‍ വിളിച്ചിരുന്നു. കേരളത്തിലെ റെസ്‌പോണ്‍സ് കണ്ട് ആ സന്തോഷം പറയാനാണ് സിനിമ കാണും മുന്‍പേ രാംകുമാര്‍ അങ്കിള്‍ വിളിച്ചത്. അപ്പോള്‍ വളരെ സന്തോഷം തോന്നി എന്നും മോണിക്ക പറയുന്നു. ദ പ്രീസ്റ്റ് റിലീസാകും മുന്‍പേ സന്തോഷം എന്ന സിനിമ മലയാളത്തില്‍ കമ്മിറ്റ് ചെയ്തിരുന്നു. ഷൂട്ടിംഗ് ഉടനെ തുടങ്ങാനിരുന്നതാണ്. കൊവിഡിന് മുന്‍പും പിന്‍പുമായിട്ടാണു ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഒരു വര്‍ഷം മുന്‍പ് ദ പ്രീസ്റ്റില്‍ അഭിനയിക്കാന്‍ വന്നപ്പോഴത്തേതിനേക്കാള്‍ നന്നായി ഇപ്പോള്‍ മലയാളം സംസാരിക്കാന്‍ പഠിച്ചെന്നും മോണിക്ക പറഞ്ഞു.
