Connect with us

കണ്ണേ ഉയിരിൻ കണ്ണീർ മണിയേ… ‘ദി പ്രീസ്റ്റ്’ ലെ വീഡിയോ ഗാനം പുറത്ത്

Malayalam

കണ്ണേ ഉയിരിൻ കണ്ണീർ മണിയേ… ‘ദി പ്രീസ്റ്റ്’ ലെ വീഡിയോ ഗാനം പുറത്ത്

കണ്ണേ ഉയിരിൻ കണ്ണീർ മണിയേ… ‘ദി പ്രീസ്റ്റ്’ ലെ വീഡിയോ ഗാനം പുറത്ത്

നീണ്ട കൊവിഡ്‍ കാല ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രമായിരുന്നു

കഥാപാത്രങ്ങള്‍ക്കായി നിരവധി മേക്കോവറുകള്‍ നടത്തിയിട്ടുള്ള മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പും സിനിമാപ്രേമികളുടെ ശ്രദ്ധ പിടിക്കുന്ന ഒന്നായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം കൂടിയായിരുന്നു ‘ദി പ്രീസ്റ്റ്’

ഇപ്പോഴിതാ ദി പ്രീസ്റ്റി’ലെ വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. കണ്ണേ ഉയിരിൻ കണ്ണീർ മണിയേ തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത് . ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. രാഹുല്‍ രാജ് ആണ് സംഗീതം. നാരായണി ഗോപനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു

ഒരു ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ പ്രധാന പങ്കുവഹിക്കുന്നത് അതിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്.

ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന ചിത്രത്തില്‍ അതിന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ് ചെയ്തിരിക്കുന്നത്.

ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ശബ്ദങ്ങളെയും സൈലന്‌സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുല്‍രാജും ബിജിഎമ്മിലും പാട്ടുകളിലും നീതി പുലര്‍ത്തി എന്ന് നിസ്സംശയം പറയാന്‍ കഴിയും.

എന്നാല്‍ അത് തിയേറ്ററില്‍ ആസ്വദിച്ചവര്‍ക്ക് മാത്രമേ പൂര്‍ണത കിട്ടുകയുള്ളൂ. ആകാംക്ഷയ്ക്ക് ഒപ്പം നില്‍ക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ രാഹുല്‍ രാജിന് കഴിഞ്ഞു.

തിയേറ്ററില്‍ നിന്ന് ഇറങ്ങുന്നവരുടെ മനസ്സില്‍ അതിന്റെ സംഗീതം ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല. ‘ ദി പ്രീസ്റ്റ്’ ന്റെ നട്ടെല്ല് തന്നെ രാഹുല്‍രാജിന്റെ ബിജെഎം ആണ്.

അതെ സമയം തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിജയകരമായ ചിത്രം മൂന്നാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്

ബി. ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീതം രാഹുല്‍ രാജ്.

More in Malayalam

Trending

Recent

To Top