Connect with us

ചില പ്രാദേശിക നേതാക്കള്‍ തന്റെ പേരില്‍ പണം തട്ടി, തെളിവുണ്ട്; പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Malayalam

ചില പ്രാദേശിക നേതാക്കള്‍ തന്റെ പേരില്‍ പണം തട്ടി, തെളിവുണ്ട്; പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ചില പ്രാദേശിക നേതാക്കള്‍ തന്റെ പേരില്‍ പണം തട്ടി, തെളിവുണ്ട്; പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

നിയമസഭാ തിരഞ്ഞെടുപ്പിനിടെ തന്റെ പേരില്‍ ചില പ്രാദേശിക നേതാക്കള്‍ പണം പിരിച്ചിട്ടുണ്ടെന്ന് നടനും ബാലുശ്ശേരിയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഒരു കെ പി സി സി സെക്രട്ടറിയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് പിരിവ് നടത്തിയത്. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു. സംഭവത്തില്‍ കെ പി സി സി സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സഖാവ് പിണറായി വിജയന്‍ കര്‍ശക്കാരനാണ് കാപട്യക്കാരനല്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നല്ല പ്രകടനമായിരുന്നു.

എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടും അവിടുത്തെ ജനങ്ങള്‍ നല്‍കിയ സമ്മതി വലിയ കാര്യം തന്നെയാണെന്നും ധര്‍മ്മജന്‍ പ്രതികരിച്ചിരുന്നു. ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു, അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു.

ഇലക്ഷന്‍ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി എന്നുമാണ് ധര്‍മജന്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പറഞ്ഞത്.

More in Malayalam

Trending

Recent

To Top