Social Media
ഞാന്‍ അല്‍പ്പം ബോറടിച്ചു! പുതിയ ലുക്കുമായി രഞ്ജിനി ഹരിദാസ്.. ചിത്രം വൈറൽ
ഞാന്‍ അല്‍പ്പം ബോറടിച്ചു! പുതിയ ലുക്കുമായി രഞ്ജിനി ഹരിദാസ്.. ചിത്രം വൈറൽ
അവതാരകയായ രഞ്ജിനി ഹരിദാസിന്റെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോസ്റ്റ് ചെയ്ത് ക്ഷണനേരം കൊണ്ടാണ് പുതിയ ചിത്രം വൈറലായി മാറിയത്. ഞാന്‍ അല്‍പ്പം ബോറടിച്ചുവെന്നുള്ള ക്യാപ്ഷനോടെ മൊട്ടയടിച്ചുള്ള ലുക്കായിരുന്നു രഞ്ജിനി പോസ്റ്റ് ചെയ്തത്.
ബോൾഡ് ലുക്ക്, രഞ്ജിനി ഹരിദാസ് ന്യൂ ലുക്ക്, പിക് ഓഫ് ദ ഡേ, ജോബ് ലെസ്, ഹെയര്‍ റ്റുഡേ ഗോണ്‍ റ്റുമാറോ തുടങ്ങിയ ഹാഷ് ടാഗുകളോടെയായാണ് ചിത്രം പോസ്റ്റ് ചെയ്തത്
താരങ്ങളും ആരാധകരുമെല്ലാം രഞ്ജിനിയുടെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. എന്താണ് പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇങ്ങനെ ചെയ്തതിന് പിന്നിലെ കാരണമെന്താണ്, ഈ മാറ്റം വിശ്വസിക്കാനാവുന്നില്ല തുടങ്ങിയ കമന്റുകളുമുണ്ട് ഫോട്ടോയ്ക്ക് കീഴില്‍. കൃഷ്ണപ്രഭയും രാജ്കലേഷും രഞ്ജിനി ജോസുമടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുള്ളത്
മൊട്ട ബോസ് എന്നായിരുന്നു രാജ് കലേഷ് രഞ്ജിനിയെ വിളിച്ചത്. ഏത് ആപ്പ് ഉപയോഗിച്ചാണ് രൂപം ഇങ്ങനെയാക്കിയതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. പ്രീത പ്രദീപ്, മണികണ്ഠന്‍ ആചാരി, ഗീതു മോഹന്‍ദാസ്, രചന നാരായണന്‍കുട്ടി, പ്രിയങ്ക നായര്‍ ഇവരെല്ലാം രഞ്ജിനിയുടെ ചിത്രത്തിന് കമന്റുകളുമായെത്തിയിരുന്നു.
