Connect with us

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരത്തെ മനസ്സിലായോ? അന്നുള്ള അതേ കുട്ടിത്തം ഇപ്പോഴും ഉണ്ടല്ലോയെന്ന് കമന്റുകൾ

Social Media

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരത്തെ മനസ്സിലായോ? അന്നുള്ള അതേ കുട്ടിത്തം ഇപ്പോഴും ഉണ്ടല്ലോയെന്ന് കമന്റുകൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരത്തെ മനസ്സിലായോ? അന്നുള്ള അതേ കുട്ടിത്തം ഇപ്പോഴും ഉണ്ടല്ലോയെന്ന് കമന്റുകൾ

മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ കുട്ടിക്കാല ചിത്രങ്ങള്‍ വാളേ കൗതുകത്തോടെയാണ് പ്രേക്ഷകർ നോക്കികാണാറുള്ളത്. ഇവരുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങള്‍ അതിവേഗമാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തുന്നത്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലാവുകയില്ല….. കുടുംബവിളക്ക് പരമ്പരയിലെ മലയാളികളുടെ സ്വന്തം ശീതളിന്റെ കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്. കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അമൃത നായര്‍. ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റാര്‍ മാജിക്കിലൂടെയും ‘ഒരിടത്തൊരു രാജകുമാരി’ എന്ന പരമ്പരയിലൂടെയും അമൃത പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്

നിരവധി ആളുകളാണ് അമൃതയുടെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഇത്ര ക്യൂട്ടായിരുന്നോ അമൃത, അന്നുള്ള അതേ കുട്ടിത്തം ഇപ്പോഴും ഉണ്ടല്ലോ, എന്നെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്‍തിരിക്കുന്നത്.

സീരിയലുകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിക്കാറുണ്ട് അമൃത നായര്‍. അടുത്തിടെ വെബ് സീരിസ് ഷൂട്ടിംഗിനിടെ എടുത്തൊരു ചിത്രം നടിയുടെതായി വൈറലായിരുന്നു.

ചിത്രീകരണത്തിനായി ഗര്‍ഭിണിയെ പോലെ അണിഞ്ഞൊരുങ്ങിയ ഒരു ചിത്രമായിരുന്നു നടിയുടെതായി അന്ന് വൈറലായത്. തുടര്‍ന്ന് ഇതിന് പലതരത്തിലുളള കമന്റുകളാണ് വന്നത്. തുടര്‍ന്ന് എല്ലാവര്‍ക്കുമുളള മറുപടിയുമായി നടി എത്തിയിരുന്നു.

More in Social Media

Trending

Recent

To Top