TV Shows
ബിഗ്ബോസ് പ്രേക്ഷകർക്ക് ആ സന്തോഷവാർത്ത! അടുത്തയാഴ്ച അത് സംഭവിക്കും… ഇത്തവണ വമ്പൻ ട്വിസ്റ്റ്
ബിഗ്ബോസ് പ്രേക്ഷകർക്ക് ആ സന്തോഷവാർത്ത! അടുത്തയാഴ്ച അത് സംഭവിക്കും… ഇത്തവണ വമ്പൻ ട്വിസ്റ്റ്
ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് സമാനമായി മൂന്നാം സീസണും കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പോസിറ്റീവായത് കാരണം പോലീസും റവന്യൂ വകുപ്പും എത്തി ഷോ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മത്സരാർത്ഥികളെ ബിഗ് ബോസ്സ് ഹൗസില്‍ നിന്നും ഹോട്ടല്‍ റൂമുകളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നു.
ഗ്രാന്‍ഡ് ഫിനാലെ അടുത്ത സമയത്താണ് അപ്രതീക്ഷിതമായി ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ഫൈനല്‍ നടക്കുമെന്നുളള പ്രതീക്ഷയില്‍ തന്നെയായിരുന്നു എല്ലാവരും. അതേസമയം ബിഗ് ബോസിനെ കുറിച്ചുളള സന്തോഷ വാര്‍ത്തയുമായി പുതിയൊരു വീഡിയോ യൂടൂബില്‍ പുറത്തിറങ്ങിയിരുന്നു.
വ്ളോഗര്‍ രേവതിയാണ് ബിഗ് ബോസ് സീസണ് 3യെ കുറിച്ചുളള അപ്ഡേറ്റുമായി എത്തിയത്. ഷോ എന്തായാലും തുടങ്ങും എന്നാണറിയുന്നത് എന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു. അടുത്ത ആഴ്ചയെന്നാണ് പറഞ്ഞിരിക്കുന്നത്. കൃത്യമായിട്ടുളള ഒരു ഡേറ്റ് പറഞ്ഞിട്ടില്ല. അത് കിട്ടുകയാണെങ്കില്‍ ഉടനെ തന്നെ ഞാന്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പിന്നെ അവരെ ഇനി ടെസ്റ്റുകള്‍ ഒകെ ചെയ്ത ശേഷമേ അകത്തേക്ക് കയറ്റുകയുളളൂ. ഇനി കുറെ നടപടിക്രമങ്ങള്‍ ഉണ്ട്.
ഇപ്പോ ഹോട്ടലിലായതുകൊണ്ട് ഇനി തിരിച്ചുവരുമ്പോ അവിടെ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. സാനിറ്റൈസ് ചെയ്ത് എല്ലാ പഴയതുപോലെ ആകേണ്ട. അപ്പോ സമയമെടുക്കും. അപ്പോ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് അറിയുന്നു. വീട്ടുകാരോടൊക്കെ അവര്‍ സംസാരിച്ചു. അവരുടെ ഫോണില്‍ അല്ല സംസാരിച്ചത്. അവിടുന്ന് കൊടുത്ത ഫോണിലാണ് സംസാരിച്ചത്. ഒഫീഷ്യല്‍ ഫോണിലൂടെ. വീട്ടുകാരോട് കാര്യങ്ങളെല്ലാം പറഞ്ഞു. കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. അവരെല്ലാം ഹാപ്പിയായി സമാധാനത്തോടെ ഒരാരോ റൂമില്‍ ഇരിപ്പുണ്ട് എന്നാണ് അറിയുന്നത്, വീഡിയോയില്‍ പറഞ്ഞു.
നൂറ് ദിവസം പൂര്‍ത്തിയാക്കാനാവാതെ 95ാമത്തെ ദിവസം ഷോ നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ
എപ്പിസോഡിന് അവസാനമാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കാര്യം ബിഗ് ബോസ് അറിയിച്ചത്
ഇത് ബിഗ് ബോസ്, കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ഉടലെടുത്ത ചില പ്രത്യേക സാഹചര്യങ്ങള്‍ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിങ്ങളുടെ പ്രിയ പ്രോഗ്രാം ബിഗ് ബോസ് മലയാളം സീസണ് 3 താല്‍ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തിവെക്കുകയാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലത്തേക്ക് വിട. ഇതുവരെ നിങ്ങള്‍ പ്രേക്ഷകര്‍ തന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി എന്നാണ് ബിഗ് ബോസ് അവസാനമായി പറയുന്നത്
അതേസമയം ബിഗ് ബോസ് നിര്‍ത്തിവെച്ച ന്യൂസ് പുറത്തുവന്ന ശേഷവും രണ്ട് മൂന്ന് എപ്പിസോഡുകള്‍ ഷോയുടെതായി ഉണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 95ാമത്തെ ദിവസം തന്നെ ഷോ അവസാനിക്കുകയായിരുന്നു. 95 ദിവസങ്ങളായ സ്ഥിതിക്ക് ഫൈനല്‍ നടക്കുവാനുളള സാധ്യതകളുണ്ടെന്ന് പലരും പറയുന്നു. ഫൈനല്‍ ചിത്രീകരിക്കാന്‍ ചാനല്‍ പോലീസിനോടും മറ്റു വകുപ്പുകളോടും ആവശ്യപ്പെടുമെന്നാണ് സൂചന.
