Malayalam
മലയാളികൾക്ക് പിറന്നാൾ സമ്മാനവുമായി മോഹൻലാൽ! ഇന്ന് രാത്രി ആ വമ്പൻ ട്വിസ്റ്റ്… ആകാംക്ഷയോടെ പ്രേക്ഷകർ
മലയാളികൾക്ക് പിറന്നാൾ സമ്മാനവുമായി മോഹൻലാൽ! ഇന്ന് രാത്രി ആ വമ്പൻ ട്വിസ്റ്റ്… ആകാംക്ഷയോടെ പ്രേക്ഷകർ
തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ മലയാളത്തിലെ നടന വിസ്മയം മോഹന്‍ലാൽ അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തുന്നത്
തന്റെ ജന്മദിനത്തിൽ മലയാളി പ്രേക്ഷകർക്ക് ലാലേട്ടന്റെ സമ്മാനം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ‘ദൃശ്യം 2’ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. രാത്രി 7 മണിക്കാണ് സംപ്രേക്ഷണം. മോഹൻലാലിനുള്ള ഏഷ്യാനെറ്റിന്റെ ജന്മദിനസമ്മാനം കൂടിയാണ് ഈ വേൾഡ് ടെലിവിഷൻ പ്രീമിയർ.
ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച ദൃശ്യം2 ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പതിപ്പും വന്‍ വിജയമായിരുന്നു. ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍ ഒന്നാണ് അതിനെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിനു ആ വിദ്യ തന്നെയാണ് സംവിധായകനായ ജിത്തു ജോസഫ് , മെഗാഹിറ് ചലച്ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ പരീക്ഷിച്ചിരിക്കുന്നത്.
ചലച്ചിത്രങ്ങളില്‍ നിന്നും അതിലെ കഥകളില്‍ നിന്നും ജീവിതം കണ്ടെത്തുകയും അതിലൂടെ ജീവിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ജോര്‍ജ്ജ് കുട്ടിയും അയാളുടെ പ്രിയപ്പെട്ട കുടുംബവും മലയാളിപ്രേക്ഷകർക്ക് ” ദൃശ്യം 2 ” വിലും മനസ്സില്‍ തങ്ങിനിൽക്കുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിക്കും. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി കഥപറയുന്ന ” ദൃശ്യം 2 ” – ൽ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജു കുട്ടിയും കുടുംബവും. ലാലേട്ടന്റെ അറുപത്തി ഒന്നാം പിറന്നാൾ ദിനത്തിലാണ് ദൃശ്യം 2 ആദ്യമായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത്
ഫെബ്രുവരി 19നായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇത്തവണയും ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. കാര്യമായ ആഘോഷമൊന്നുമില്ല. അടുത്ത സുഹൃത്തുക്കള്‍ ഒത്തുചേരും. ഒപ്പും കുടുംബാംഗങ്ങളും. കൊറോണയുടെ വ്യാപനമാണ് എല്ലാ ആഘോഷങ്ങളും ലളിതമാക്കാന്‍ കാരണം.
ബറോസ് എന്ന ആദ്യ സംവിധാന പരീക്ഷണത്തിന്റെ പണിപ്പുരയിൽ ആണ് മോഹന്‍ലാല്‍ . ആദ്യഘട്ട ചിത്രീകരണം ഗോവയില്‍ പൂര്‍ത്തിയായി. ബറോസ് എന്ന ഭൂതത്തിന്റെ കഥയാണിത്. ഭൂതമായി എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ് . ആ കഥാപാത്രത്തിന്റെ ലുക്കില്‍ താടി നീട്ടി വളര്‍ത്തിയാണ് താരം ഇപ്പോഴുള്ളത്. ബറോസ് സിനിമയുടെ ക്യാപ്റ്റന് ജന്മദിന ആശംസകളുമായി പ്രത്യേക വീഡിയോയുമായി പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്
