Connect with us

കുറുക്കന്‍ പണ്ടെ ആണല്ലോ… ഇപ്പോൾ നരിയായി ; റൊമാന്റീക് ഹീറോ വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍!

Malayalam

കുറുക്കന്‍ പണ്ടെ ആണല്ലോ… ഇപ്പോൾ നരിയായി ; റൊമാന്റീക് ഹീറോ വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍!

കുറുക്കന്‍ പണ്ടെ ആണല്ലോ… ഇപ്പോൾ നരിയായി ; റൊമാന്റീക് ഹീറോ വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍!

മലയാളത്തിലെ നിത്യഹരിത റൊമാന്റീക് ഹീറോകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ കരിയറിന്റെ മറ്റൊരു വീഥിയിലാണ്.

നിരവധി മികച്ച സിനിമകളാണ് താരത്തിന്റെതായി സമീപകാലങ്ങളില്‍ എത്തിയത്. ഇപ്പോഴിതാ ചാക്കോച്ചന്റെ സിനിമയിലെ റൊമാന്റിക് നിമിഷങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ.

നിഴല്‍ എന്ന സിനിമയിലെ സീനുകളോടൊപ്പമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ ഫാന്‍സ് ക്ലബ്ബാണ് വീഡിയോ തയ്യാറാക്കിയത്. കുറുക്കന്‍ പണ്ടെ ആണല്ലോ എന്ന സിനിമയിലെ സംഭാഷണവും വീഡിയോയ്‌ക്കൊപ്പം ചാക്കോച്ചന്‍ പങ്കുവെച്ചു.

നമ്മുടെ ഉള്ളിലെ റൊമാന്‍സ് ഒരിക്കലും മരിക്കില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. നായാട്ടും നിഴലുമാണ് ചാക്കോച്ചന്റെതായി തിയേറ്ററില്‍ റിലീസ് ചെയ്ത അവസാന ചിത്രങ്ങള്‍.

ഇരു ചിത്രങ്ങളും ഒ.ടി.ടിയിലും റിലീസ് ചെയ്തതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലില്‍ നയന്‍താരയായിരുന്നു ചാക്കോച്ചന്റെ നായികയായി എത്തിയത്.

മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം നിർവഹിച്ച നായാട്ടില്‍ സി.പി.ഒ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തിനെയായിരുന്നു താരം അവതരിപ്പിച്ചത്. നിമിഷ സജയനും ജോജു ജോര്‍ജുമായിരുന്നു പ്രധാനവേഷങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.

about kunjakko boban

More in Malayalam

Trending

Recent

To Top