Connect with us

EPISODE 95 ; മലയാളത്തിൽ വാഴാത്ത ബിഗ് ബോസ് ; ബിഗ് ബോസിന് മാതൃക കാട്ടാമായിരുന്നു ;ബിഗ് ബോസ് ഹൗസിന് സീല് വച്ച് തമിഴ്നാട് സർക്കാർ !

Malayalam

EPISODE 95 ; മലയാളത്തിൽ വാഴാത്ത ബിഗ് ബോസ് ; ബിഗ് ബോസിന് മാതൃക കാട്ടാമായിരുന്നു ;ബിഗ് ബോസ് ഹൗസിന് സീല് വച്ച് തമിഴ്നാട് സർക്കാർ !

EPISODE 95 ; മലയാളത്തിൽ വാഴാത്ത ബിഗ് ബോസ് ; ബിഗ് ബോസിന് മാതൃക കാട്ടാമായിരുന്നു ;ബിഗ് ബോസ് ഹൗസിന് സീല് വച്ച് തമിഴ്നാട് സർക്കാർ !

ബിഗ് ബോസ് കണ്ടോണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു ഞാനും ആ വാർത്ത കേട്ടത്.. ഇപ്പോൾ പൂർണ്ണമായും വാർത്ത സത്യമാണെന്ന് മനസിലായി. പൂർണ്ണമായിട്ട് നിർത്തിയതാണോ.. അതോ ലോക്ക് ഡൌൺ കഴിയുമ്പോൾ ഷൂട്ട് തുടരുമോ? ഇങ്ങനെയൊക്കെ കുറെയേറെ സംശയങ്ങൾ നിങ്ങളെ പോലെ ഞാനും ആദ്യം തന്നെ ചോദിച്ചിരുന്നു.. ഇത്രയും വലിയ ഒരു ഷോ പെട്ടന്നങ്ങനെ അവസാനിപ്പിക്കുമ്പോൾ ഒരു പാട് പ്രശനങ്ങൾ ഉണ്ടാകും. എന്നാൽ, ഇപ്പോഴുത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അത് നോക്കിയിട്ടും കാര്യമില്ല.. ഇതിപ്പോൾ 95 ദിവസമായിട്ടുണ്ട്.. സംഭവം മുൻപ് തന്നെ അവർക്ക് ഫിനാലെ നടത്തി വിജയകരമായി അവസാനിപ്പിക്കാമായിരുന്നില്ലേ? അതായത് 100 ദിവസം നടത്തേണ്ടതിനെ 90 ദിവസമാക്കി മാതൃകയാകമായിരുന്നു.

ഇതിപ്പോൾ എക്സ്റ്റന്റ് ചെയ്തു.. പിന്നെ അവിടെയും കൊറോണ ബാധിച്ചിട്ടുണ്ട്… സ്വാഭാവികമായും റിസ്ക് ആയിരുന്നു.. അപ്പോൾ ചുരുക്കി ഷോയെ ഫിനിഷ് ചെയ്യാമായിരുന്നു.. ഇപ്പോൾ കഴിഞ്ഞ എപ്പിസോഡിനേ കുറിച്ചുപറഞ്ഞാൽ ഈ സീസണിൽ തന്നെ കൊടുക്കാവുന്നതിൽ വച്ച് നല്ല ഒരു ടാസ്ക് കൊടുത്ത് വാശിയേറിയ പോരാട്ടം നടന്നോണ്ടിരിക്കുകയായിരുന്നു.

കുറച്ച് മുന്നേ ഇതൊക്കെ നടത്തി ഒന്നുകൂടി പ്ലാൻ ചെയ്യാമായിരുന്നു. ആൾറെഡി ഇവിടുത്തെ അതായത് ബിഗ് ബോസ് മലയാളം ഷോയെ കുറിച്ച് നല്ല പരാതികൾ ഉണ്ട്. സജ്‌ന ഫിറോസ് പോയതും എന്നാൽ, അതിലും വലിയ നിയമലംഘനം മറ്റ് മത്സരാർത്ഥികൾ നടത്തിയിട്ട് അവരെ പുറക്കാത്തതും ഒക്കെ നിങ്ങളിൽ ഒരുപാട് പേർക്ക് ചൂണ്ടിക്കാണിക്കാനുണ്ടാകും. അത്തരത്തിൽ പ്ലാനിങ്ങിൽ ഷോ തോൽവിയായി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക !

about bigg boss episode review

More in Malayalam

Trending

Recent

To Top