Connect with us

‘ഉറപ്പാണ്’ പിണറായി വിജയന്റെ നല്ല ഗുണം; ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ ഉറച്ച് നില്‍ക്കും; പിണറായിയുടെ നിലപാടിനെകുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍!

Malayalam

‘ഉറപ്പാണ്’ പിണറായി വിജയന്റെ നല്ല ഗുണം; ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ ഉറച്ച് നില്‍ക്കും; പിണറായിയുടെ നിലപാടിനെകുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍!

‘ഉറപ്പാണ്’ പിണറായി വിജയന്റെ നല്ല ഗുണം; ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ ഉറച്ച് നില്‍ക്കും; പിണറായിയുടെ നിലപാടിനെകുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍!

ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും നല്ല ഗുണം എന്തെന്ന് പറയുകയാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തീരുമാനിച്ച കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതാണ് അടൂർ പിണറായിയിൽ കണ്ട ഗുണം.

തീരുമാനം എടുത്തതിന് ശേഷം ചാഞ്ചാടുന്നത് ഭരണാധികാരിക്ക് യോജിച്ച് കാര്യമല്ല. എന്തെങ്കിലും കാര്യം അദ്ദേഹത്തോട് പറഞ്ഞാല്‍ വളരെ ശ്രദ്ധിച്ച് കേട്ട ശേഷം കൃത്യമായി മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദിനപത്രത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പിണറായി വിജയനെ കുറിച്ച് എഴുതിയത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ പൂർണ്ണമായ വാക്കുകള്‍:

‘ഒരു കാര്യം ആലോചിച്ച് തീരുമാനിച്ചാല്‍ അതില്‍ ഉറച്ച് നില്‍ക്കും എന്നതാണ് പിണറായി വിജയന്റെ നല്ല ഗുണം. തീരുമാനം എടുത്തതിന് ശേഷം ചാഞ്ചാടുന്നത് ഭരണാധികാരിക്ക് യോജിച്ച് കാര്യമല്ല. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സിറ്റിറ്റിയൂട്ട് ചെയര്‍മാന്‍ എന്ന നിലയിലും വര്‍ക്കല കലാ കേന്ദ്രം മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിലും പലപ്പോഴും എന്ിക്ക് മുഖ്യമന്ത്രിയുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്. എന്തെങ്കിലും കാര്യം അദ്ദേഹത്തോട് പറഞ്ഞാല്‍ വളരെ ശ്രദ്ധിച്ച് കേട്ട ശേഷം കൃത്യമായി മറുപടി പറയും.

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സാംസ്‌കാരിക രംഗത്തെ നൂറോളം പേരുടെ യോഗം പിണറായി വിളിച്ച് ചേര്‍ത്തു. ഞാന്‍ ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്ത 22 പേരാണ് സംസാരിച്ചത്. ഓരോരുത്തരുടെയും നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം കുറിച്ചെടുത്തു. അവസാനം ഈ 22 പേര്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.

സ്വീകരിക്കാവുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് വ്യക്തമാക്കി. പല ഭരണാധികാരികള്‍ക്കും കേള്‍ക്കാന്‍ ക്ഷമയില്ല. ഇനി എല്ലാം കേട്ടാല്‍ പോലും മനസിലാക്കാന്‍ സാധിക്കില്ല. ആ സ്ഥാനത്താണ് 22 പേരുടെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി അതിന്റേതായ ഗൗരവത്തില്‍ പിണറായി മറുപടി നല്‍കിയത്’.

അതേസമയം ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്.

about adoor gopalakrishnan

More in Malayalam

Trending

Recent

To Top