Social Media
സഹോദരനെ ഇഷ്ടമാണ്, തന്റെ നാത്തൂനായി വരാമോയെന്ന് കമന്റ്; മറുപടിയുമായി രഞ്ജിനി ഹരിദാസ്
സഹോദരനെ ഇഷ്ടമാണ്, തന്റെ നാത്തൂനായി വരാമോയെന്ന് കമന്റ്; മറുപടിയുമായി രഞ്ജിനി ഹരിദാസ്
വേറിട്ട അവതരണ ശൈലിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ രഞ്ജിനി ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്.
കാമുകനെക്കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷം എന്നാണ് വിവാഹമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. തനിക്ക് ആഗ്രഹമില്ലാത്തതിനാലാണ് വിവാഹം ചെയ്യാതിരുന്നതെന്നായിരുന്നു രഞ്ജിനിയുടെ മറുപടി.
ഇതിനിടയിലാണ് രസകരമായൊരു ചോദ്യം ലഭിച്ചത്. രഞ്ജിനിയെ നാത്തൂനായി ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. രഞ്ജിനിയുടെ സഹോദരനെ ഇഷ്ടമാണെന്നും തന്റെ നാത്തൂനായി വരാമോയെന്നുമായിരുന്നു ഒരാള്‍ രഞ്ജിനിയോട് ചോദിച്ചത്. ആഭാഗത്തുനിന്നും ശ്രമിച്ച് നോക്കൂ, അനിയന്റെ തീരുമാനങ്ങള്‍ ഞാനല്ല എടുക്കുന്നതെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. സഹോദരനെക്കുറിച്ചുള്ള പോസ്റ്റുമായി ഇടയ്ക്ക് താരമെത്താറുണ്ട്.
ലോക്ഡൗണ്‍ തുടങ്ങിയതോടെ ജീവിതം ബിഗ് ബോസ് പോലെയായെന്നായിരുന്നു നേരത്തെ രഞ്ജിനി പറഞ്ഞത്. ഇങ്ങനെയൊരു ഭര്‍ത്താവും ഭാര്യയുമെന്ന പരിപാടി അവതരിപ്പിച്ച് വരികയാണ് താരം.
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന റിയാലിറ്റി ഷോയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രഞ്ജിനിയുടെ സ്വയംവരമാണ് നടക്കാന്‍ പോവുന്നതെന്ന തരത്തിലായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് പരിപാടിക്ക് പിന്നിലെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നത്.
