Malayalam
ആദ്യം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു; പിന്നെ അത് മാറി മാറി ഇപ്പോള്‍ ചാണകത്തിലെത്തി ’; ഫര്ഹാന് അക്തറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !
ആദ്യം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു; പിന്നെ അത് മാറി മാറി ഇപ്പോള്‍ ചാണകത്തിലെത്തി ’; ഫര്ഹാന് അക്തറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !
കൊവിഡ് എന്നവസാനിക്കും എന്നറിയാത്ത അവസ്ഥയിലാണ് രാജ്യം. ഇതിനിടയിൽ കൊവിഡിന്റെ രണ്ടാം തരംഗവും രൂക്ഷമായി. ആ സമയം മുതലെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകളെ ചൂണ്ടികാണിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ബോളിവുഡ് താരം ഫര്ഹാന് അക്തര്‍.
ട്വിറ്ററിലൂടെയാണ് മോദിക്കെതിരെയും മോശം ഭരണത്തിനെതിരെയും താരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്നത് . സാധാരണ വിമര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിഹാസ സ്വരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഫര്ഹാന് ഇപ്പോള്‍.
“ആദ്യം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. പിന്നെ സര്‍ക്കാരിന്റെ പോളിസികളെ വിമര്ശിക്കരുതെന്നായി. ഇപ്പോള്‍ ചാണകത്തേയും വിമര്‍ശിച്ചു കൂടാ എന്നാണ് താരം പരിഹാസ രൂപേണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പകരം പശുവിന്റെ ചാണകവും, മൂത്രവും കൊവിഡിനെ അകറ്റുമെന്ന തെറ്റായ പ്രചരണം ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഫര്‍ഹാന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ബിജെപി എംപി പ്രഗ്യാ സിങ്ങ് ഠാകൂര്‍ തനിക്ക് കൊവിഡ് വരാത്തത് ഗോമൂത്രം കുടിക്കുന്നതിനാലാണെന്ന് പറഞ്ഞിരുന്നു.
ഇതിന് മുമ്പ് രാജ്യത്തെ അവസ്ഥക്ക് പിന്നില്‍ സര്‍ക്കാരിന്റെ നിലപാടുകളാണെന്ന് ഫര്ഹാന് ട്വിറ്ററിൽ കുറിച്ചിരുന്നു . ‘മുന്നറിയിപ്പുകള്‍ അവഗണിച്ച് വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് അഭിമാന പൂര്‍വ്വം കൂടിച്ചേരലുകള്‍ നടത്തി.
നിലവില്‍ വരാന്‍ പോകുന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിട്ടുമാണ് ഇങ്ങനെ ചെയ്തത്. കിന്റര്‍ഗാര്‍ഡനില്‍ മിഠായിക്കട തുറന്ന ശേഷം കുട്ടികള്‍ മിഠായി കഴിക്കുന്നതായി പഴിചാരാന്‍ നിങ്ങള്‍ക്ക് കഴിയില്ല’ എന്നാണ് ഫര്ഹാന് പറഞ്ഞത്.
കൂടാതെ കോവീഷീല്‍ഡ് വാക്സിന്റെ വില പുറത്തുവന്നപ്പോഴും കേന്ദ്രത്തിന് വില കുറച്ച് ലഭിക്കുന്നതെന്താണെന്ന് താരം ചോദ്യം ചെയ്തിരുന്നു. ‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിക്ക് എന്തുകൊണ്ടാണ് കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയില്‍ കോവീഷീല്‍ഡ് വാക്സിന്റെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്ന് മനസിലാക്കിത്തരാന്‍ സാധിക്കുമോ? ഇനി അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരുമായി പങ്കുവെക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നായിരുന്നു ഫർഹാൻ പോസ്റ്റ് ചെയ്ത ട്വീറ്റ്.
about narendra modi
