Malayalam
വീട്ടിലിരുന്ന് മടുത്തു, കല്യാണം കഴിച്ചാലോ ? വൈറലായി കുടുംബവിളക്ക് താരങ്ങൾ ; വിശേഷങ്ങളുമായി അമൃതയും നൂബിനും ആതിരയും രേഷ്മയും !
വീട്ടിലിരുന്ന് മടുത്തു, കല്യാണം കഴിച്ചാലോ ? വൈറലായി കുടുംബവിളക്ക് താരങ്ങൾ ; വിശേഷങ്ങളുമായി അമൃതയും നൂബിനും ആതിരയും രേഷ്മയും !
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളിക്ക് . ടിആർപി റേറ്റിങിലും സീരിയൽ ഒന്നാം സ്ഥാനത്താണ്’. അതോടൊപ്പം തന്നെ പരമ്പരയിലെ താരങ്ങൾക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ പരമ്പരയിൽ ശീതള്‍ എന്ന കഥാപാത്രമായെത്തുന്ന അമൃത നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ലൈവ് വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്. ലൈവിൽ പരമ്പരയിലെ മറ്റ് താരങ്ങളായ ആതിര മാധവും രേഷ്മ എസ് നായരും നൂബിൻ ജോണിയും ഒപ്പമുണ്ടായിരുന്നു.
ഇൻസ്റ്റഗ്രാമിലുള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് അമൃത നായര്‍. ഇൻസ്റ്റയിൽ കഴിഞ്ഞ ദിവസം അമൃത ലൈവിലെത്തിയിരുന്നു. കുടുംബവിളക്കിൽ പ്രതീഷ് എന്ന കഥാപാത്രമായെത്തുന്ന നൂബിനാണ് അമൃതയോടൊപ്പം ലൈവിൽ ആദ്യം ജോയിൻ ചെയ്തത്. നീ ഇന്ന് കുളിച്ചോ എന്നാണ് അമൃതയെ കണ്ട് നൂബിൻ ആദ്യം ചോദിച്ചത്. എനിക്കാകെ ഒരു മുഷിപ്പ് വയ്യായ്കയാണെന്നാണ് അമൃത പറഞ്ഞത്. കൊറോണയാണോയെന്നായി അപ്പോള്‍ നൂബിൻ. എനിക്ക് വണ്ണം വെച്ചോ എന്നായിരുന്നു അമൃതയുടെ അടുത്ത ചോദ്യം. നീ പണ്ടേ ചക്കകുരു പോലെയല്ലേയെന്നായിരുന്നു നൂബിന്റെ കൗണ്ടര്‍. തടിയൊന്നുമില്ലെടി, അതുപോലെതന്നെയുണ്ടെന്നും നൂബിൻ പറഞ്ഞു.
മഴയും വെള്ളം കയറലും കൊറോണയുമൊക്കെ ഇവരുടെ സംസാരത്തിനിടയിൽ വിഷയങ്ങളായി വന്നു. അതിനിടയിൽ കുടുംബവിളക്കിൽ ഡോ അനന്യയായി എത്തുന്ന താരം ആതിര മാധവ് ലൈവിൽ ജോയിൻ ചെയ്തു. വീട്ടിലിരുന്ന് മടുത്തു ഇപ്പോള്‍ ഫോട്ടോഷൂട്ടുമില്ലെന്നായി അമൃത. വിവാഹം കഴിഞ്ഞതോടെ ആനന്ദ് നാരായണന് ഒന്നിനും സമയമില്ലെന്ന സംസാരം ഇതിനിടയിലുണ്ടായി. നിന്നെ കെട്ടിച്ചുവിടാൻ പറയെന്നായി അപ്പോള്‍ ആതിര. കല്യാണം കഴിച്ചാലോ എന്ന് ഞാൻ ആലോചിക്കുകയാ, ഇപ്പോള്‍ ലോക്ക്ഡൗണൊക്കെയല്ലേ, സമയം പൊയ്ക്കോളും എന്നാണ് അപ്പോള്‍ അമൃത പറഞ്ഞത്.
എന്നിട്ട് വേണം ആ കെട്ടിയോന് സമാധാനം കൊടുക്കാതെയിരിക്കാനെന്നാണ് അപ്പോള്‍ നൂബിൻ പറഞ്ഞത്. ഞാനന്റെ കെട്ടിയോനെ പൊന്നുപോലെ നോക്കും. നിനക്ക് അറിയാൻ പാടില്ലാത്തതുകൊണ്ടാണെന്നായി അപ്പോള്‍ അമൃത. ലൈവിൽ കയറാൻ മേക്കപ്പ് വാരി പൂശിയിട്ടുണ്ടല്ലോ എന്നാണ് നൂബിൻ, അമൃതയോട് അടുത്തതായി പറഞ്ഞത്. ഇല്ല, ലിപ്സറ്റിക് മാത്രം ഇട്ടിട്ടുള്ളൂവെന്നായി അമൃത. ഇല്ല, നിങ്ങള്‍ വിശ്വസിക്കരുത്, ഷൂട്ടിന് വരുമ്പോള്‍ കുളിയും നനയും ഒന്നുമില്ലാതെ, മേക്കപ് ബോക്സിൽ കയ്യിട്ട് വാരി പൂശുന്നയാളാണെന്നായി നൂബിൻ. അമ്മ സത്യം താൻ മേക്കപ്പ് ചെയ്തിട്ടില്ലെന്നാണ് അപ്പോള്‍ അമൃത പറഞ്ഞത്. മുഖത്ത് നഖം വെച്ച് മാന്തി കാണിക്കാമോയെന്നായി നൂബിൻ. താനഭിനയിച്ച ആദ്യ ഹ്രസ്വചിത്രം സൈലന്റ് ലേയ്ക്ക് പുറത്തിറങ്ങുന്ന വിവരവും നൂബിൻ പങ്കുവെച്ചു.
ശീതളിന്റെ കല്യാണം ഇപ്പോള്‍ ഉണ്ടാവോ എന്ന് ഇതിനിടയിൽ ആരാധകര്‍ കമന്റ് ചെയ്ത് ചോദിച്ചു. എന്തുവന്നാലും കല്യാണത്തിന് സമ്മതിക്കരുതെന്നും ചിലര്‍ പറഞ്ഞു. എനിക്ക് തണ്ടും തടിയുമുള്ള ചേട്ടനില്ലേ, ചേട്ടൻ എന്നെ കല്യാണം കഴിപ്പിച്ചു വിടുവോ എന്നാണപ്പോള്‍ അമൃത പറഞ്ഞത്.
ഇപ്പോള്‍ സീരിയലിന്റെ ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മുമ്പ് ഷൂട്ട് ചെയ്ത് വെച്ചതാണിപ്പോള്‍ വരുന്നതെന്നും ഇവർ പറയുകയുണ്ടായി. കല്യാണം കഴിഞ്ഞിട്ട് സ്വന്തം വീട്ടിൽ നിന്നിറങ്ങാത്ത ഒരു പെണ്ണുണ്ടെങ്കിൽ അത് ആതിരയായിരിക്കുമെന്നാണ് പിന്നീട് അമൃത പറഞ്ഞത്.
ഹസിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയപ്പോള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതിനാൽ ഇവിടെയായിപോയതാണെന്നായി ആതിര. അതിനിടയിൽ രേഷ്മയും ലൈവിൽ ജോയിൻ ചെയ്തു. ശേഷം കുസൃതി ചോദ്യങ്ങളും മറ്റും പരസ്പരം ചോദിച്ചും മറ്റുമൊക്കെയാണ് ലൈവ് മുന്നോട്ട് പോയത്. അതിനിടയിൽ ആരാധകരിലാരോ അമൃത ഗര്‍ഭിണിയാണോയെന്ന് ചോദിക്കുകയുണ്ടായി.
അത് വെബ് സീരീസിൽ അഭിനയിച്ചപ്പോഴത്തെ ചിത്രമാണ് താൻ പറഞ്ഞു മടുത്തുവെന്നായി അമൃത. കുടുംബവിളക്കിലെ ആരും ഗര്ഭിണിയാകില്ലല്ലോയെന്നാണ് അപ്പോള്‍ മറ്റൊരാള്‍ കമന്റ് ചെയ്തത്. ചിലപ്പോള്‍ ഇങ്ങനെ പോയാൽ വേദിക ആകുമായിരിക്കുമെന്നാണപ്പോള് അമൃത പറഞ്ഞത്.
about malayalam serial
