Connect with us

ജീവിതം പൊരുതി നേടാനുള്ളതാണ്.. മരണം മുന്നില്‍ വന്നു നിന്നാലും വിജയം മുന്നില്‍ ഉണ്ടെന്ന് പറയാനും പ്രവര്‍ത്തിക്കുവാനും ആണിഷ്ടം

Malayalam

കാന്‍സര്‍ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും പിടിമുറുക്കിയപ്പോഴും പുഞ്ചിരികൊണ്ട് സധൈര്യം നേരിടുകയായിരുന്ന നന്ദു മഹാദേവ വിടവാങ്ങിയിരിക്കുകയാണ്. വേദനകളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട നന്ദുവിന്റെ മരണത്തില്‍ നിരവധിപ്പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. എവിആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു നന്ദുവിന്റെ മരണം. നന്ദുവിന്റെ ഓര്‍മ്മകളിലാണ് നടി വീണ നായര്‍.

വീണ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുെവച്ച കുറിപ്പിങ്ങനെ..

‘ ജീവിതം പൊരുതി നേടാനുള്ളതാണ്.. മരണം മുന്നില്‍ വന്നു നിന്നാലും വിജയം മുന്നില്‍ ഉണ്ടെന്ന് പറയാനും പ്രവര്‍ത്തിക്കുവാനും ആണിഷ്ടം.. പരാജയപ്പെട്ടു പിന്മാറുന്നവര്‍ക്കുള്ളതല്ല. പരിശ്രമിച്ചു മുന്നേറുന്നവര്‍ക്കുള്ളതാണ് ഈ ലോകം.

വീഴാതിരിക്കുന്നതല്ല.. വീണ്ടെടുക്കുന്നതാണ് വിജയം. വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേല്‍ ഇമ്മിണി പുളിക്കണം..എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ അല്ല..പുഞ്ചിരിയില്‍ തെളിഞ്ഞ പ്രാര്‍ത്ഥനകളാണ്.. എല്ലാരോടും സ്‌നേഹം..സ്‌നേഹപൂര്‍വ്വം’

More in Malayalam

Trending

Recent

To Top