Connect with us

ഒടുവിൽ അത് തുറന്നു പറഞ്ഞ് സൗഭാഗ്യ ; മൂക്കത്ത് വിരൽ വെച്ച് ആരാധകർ; ആരാധകരെ ഞെട്ടിച്ച ഉത്തരം !

Malayalam

ഒടുവിൽ അത് തുറന്നു പറഞ്ഞ് സൗഭാഗ്യ ; മൂക്കത്ത് വിരൽ വെച്ച് ആരാധകർ; ആരാധകരെ ഞെട്ടിച്ച ഉത്തരം !

ഒടുവിൽ അത് തുറന്നു പറഞ്ഞ് സൗഭാഗ്യ ; മൂക്കത്ത് വിരൽ വെച്ച് ആരാധകർ; ആരാധകരെ ഞെട്ടിച്ച ഉത്തരം !

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. എന്നാൽ മലയാളികൾ സൗഭാഗ്യയെ ഏറ്റെടുത്തത് ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ആണ്. സൗഭാഗ്യ മാത്രമല്ല മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമായിരുന്നു. നേരം പോക്കായി തുടങ്ങിയതാണെങ്കിലും കോമഡി വീഡിയോകളിലൂടെ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സിനെ സൗഭാഗ്യയ്ക്ക് നേടാൻ സാധിച്ചിട്ടുണ്ട്.

അര്‍ജുന്‍ സോമശഖേറുമായുളള വിവാഹത്തിന് പിന്നാലെയാണ് താരപുത്രി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അന്ന് ട്രെന്‍ഡിംഗായിരുന്നു. താരാകല്യാണിന്റെ ശിഷ്യൻ ആണ് അർജുൻ. വളരെ ആഘോഷ പൂർവം നടന്ന വിവാഹം ഇപ്പോഴും സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.

അർജുനും വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ഇവരുടെ വിവാഹ ശേഷമാണ് അർജുൻ ചക്കപ്പഴം പരമ്പരയിൽ അഭിനയിക്കാൻ എത്തിയത്, വളരെ മികച്ച പിന്തുണയാണ് അര്ജുന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

എന്നാൽ താരം പരമ്പരയിൽ നിന്നും പിന്മാറുക ആയിരുന്നു, അർജുൻ പരമ്പരയിൽ നിന്നും പിന്മാറിയത് എല്ലാവരിലും വളരെ വേദന ഉണ്ടാക്കിയിരുന്നു, ഇതിനുള്ള കാരണവും അർജുൻ തന്നെ വ്യക്തമാക്കിയിരുന്നു, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അർജുനും സൗഭാഗ്യവും.

ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ സംവദിക്കാൻ സമയം കണ്ടെത്തിയ സൗഭാഗ്യ സാധാരണ പലരും പറയാൻ മടിക്കുന്ന ഒരു കാര്യം ധൈര്യപൂർവം വെളിപ്പെടുത്തിയിരിക്കുകയാണ്. വളരെപ്പെട്ടെന്നുതന്നെ താരത്തിന്റെ മറുപടി വൈറലായിക്കഴിഞ്ഞു.

ശരീരഭാരം എത്രയെന്നു ചോദ്യത്തിനാണ് സൗഭാഗ്യ മറുപടി നൽകിയത്, പല നടിമാരും ഡയറ്റും ജിം വർക്ക്ഔട്ട് ചെയ്തുമെല്ലാം തടികുറച്ചാൽ തങ്ങളുടെ ശരീരഭാരം മറച്ചുവയ്ക്കാറില്ല. എന്നാൽ സൗഭാഗ്യയോടുള്ള ചോദ്യം ഇപ്പോൾ 75 കിലോയ്ക്ക് മേലെ ഭാരമില്ലേ എന്നായിരുന്നു.

‘അതെ’ എന്ന് മാത്രമല്ല, തന്റെ കൃത്യമായ ശരീരഭാരം എത്രയെന്ന് സൗഭാഗ്യ ഒരു മടിയുമില്ലാതെ പറയുകയും ചെയ്തു. ഇപ്പോൾ 84 കിലോ ഉണ്ടെന്നാണ് സൗഭാഗ്യ നൽകിയ മറുപടി. ഭക്ഷണപ്രിയയാണെങ്കിലും മുൻപ് അർജുനുമൊത്ത് ജിം സന്ദർശിക്കുന്ന വീഡിയോകൾ സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരും ബിഗ്‌ബോസിലേക്ക് വരുന്നു എന്ന വാർത്തയും ഇടയ്ക്ക് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . എന്നാൽ, ആ വാർത്ത സൗഭാഗ്യ നിരസിസിച്ചിരുന്നു. ബിഗ് ബോസ് സ്ഥിരം പ്രേക്ഷക അല്ലെങ്കിലും ഇടയ്ക്ക് കാണാറുണ്ടെന്നും കൂട്ടുകാർ കണ്ട് ചർച്ച ചെയ്യുന്നത് ശ്രദ്ധിക്കാറുണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം, താൻ ഒരിക്കലും അങ്ങനെ ഒരു ക്ഷണം കിട്ടിയാൽ സ്വീകരിക്കില്ല എന്ന് പറഞ്ഞു.

അത്തരത്തിൽ കുറെ നാൾ മാറിനിൽക്കാൻ തനിക്കാകില്ലന്നും അർജുൻ ചേട്ടൻ പിന്നെയും ക്ഷണിച്ചാൽ പോകുമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. സിനിമയിലേക്ക് അവസരം കിട്ടിയാലും സൗഭാഗ്യ പോകില്ല എന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴുള്ള രീതിയിൽ സന്തോഷവതിയാണ്. സിനിമ പോലെ ഒരുപാട് ഉത്തരവാദിത്വങ്ങൾ സാധിക്കാറില്ല എന്നാണ് കാരണമായി സൗഭാഗ്യ പറഞ്ഞത്.

about soubhagya venkidesh

Continue Reading
You may also like...

More in Malayalam

Trending

Malayalam