News
ദൈവം തന്ന സൗഭാഗ്യം; സുദർശന വാവയുടെ പല്ലട ചടങ്ങ് പൊളിച്ചു; പുത്തൻ ആചാരങ്ങൾ കൃത്യമായി വിശദീകരിച്ച് സൗഭാഗ്യ വെങ്കിടേഷും താരാ കല്യാണും!
ദൈവം തന്ന സൗഭാഗ്യം; സുദർശന വാവയുടെ പല്ലട ചടങ്ങ് പൊളിച്ചു; പുത്തൻ ആചാരങ്ങൾ കൃത്യമായി വിശദീകരിച്ച് സൗഭാഗ്യ വെങ്കിടേഷും താരാ കല്യാണും!
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സോഷ്യൽ മീഡിയ താരവും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. മകളായ സുദർശനയുടെ ഓരോ വിശേഷങ്ങളും സൗഭാഗ്യയും ഭര്‍ത്താവും നടനുമായ അര്‍ജുനും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് സുദര്‍ശനയ്ക്കും ഇപ്പോള്‍ അത്രയധികം ആരാധകരുണ്ട്.
സൗഭാഗ്യയുടെ മകൾ സുദർശനയുടെ വളർച്ചയുടെ ഓരോ ഘട്ടവും താര കുടുംബം ആഘോഷമാക്കി മാറ്റുകയാണ്. ഓരോ വിശേഷങ്ങളും വളരെ ആഘോഷമായിത്തന്നെ കുടുംബം ആഘോഷിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സൌഭാഗ്യ പങ്കുവെച്ച വീഡിയോ അത്തരത്തിലൊരു ആഘോഷത്തിൻ്റേതായിരുന്നു. തൻ്റെ മകൾ സുദർശനക്കുഞ്ഞിൻ്റെ പല്ലട ചടങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ആരാധകരുമായി പങ്കുവെച്ചത്. എന്താണ് പല്ലട ചടങ്ങ് എന്നും എങ്ങനെയാണ് ഇത് നടത്തുന്നത് എന്നും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.
ഒരു കുഞ്ഞു ജനിക്കുന്നത് മുതൽ അതിന്റെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഓരോ രീതിയിലുള്ള ആഘോഷങ്ങൾ ഉണ്ടാകാറുണ്ട്. പല്ലട ചടങ്ങ് എന്നത് കുഞ്ഞിന് ആദ്യത്തെ പല്ല് മുളക്കുമ്പോൾ നടത്തുന്ന ചടങ്ങാണ്. മലബാർ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ ചടങ്ങ് കണ്ടുവരാറുള്ളത്.
തമിഴ്നാട് മേഖലകളെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങിനെ പല്ലു കൊഴുക്കട്ടെ ചടങ്ങ് എന്നാണ് പറയുന്നത് എന്നും താരാ കല്യാൺ വിശദീകരിച്ചു തരുന്നുണ്ട്. താരാ കല്യാണിൻ്റെ അമ്മ സുബ്ബലക്ഷ്മി, അമ്മു , അർജുൻ സോമശേഖരൻ്റെ സഹോദരനും കുടുംബവും സൌഭാഗ്യയുടെയും അർജ്ജുൻ്റെയും കൂട്ടുകാർ അടക്കം ചടങ്ങിൽ വളരെ സന്തോഷത്തോടെ തന്നെ പങ്കെടുത്തിരുന്നു.
മധുരം എന്ന നിലയ്ക്ക് കൊഴുക്കട്ട ഉണ്ടാക്കി കുഞ്ഞിൻ്റെ തലയ്ക്കു മുകളിലൂടെ ഇടുക എന്നതാണ് ഈ ചടങ്ങിൽ ആദ്യം ചെയ്യുന്നത്. അതിനുശേഷം അതിൽ നിന്ന് ഒരു കഷ്ണം എടുത്തു കുഞ്ഞിനു കൊടുക്കുന്നു. ഇതുകൊണ്ട് അർത്ഥമാക്കുന്നത് മധുരത്തോടുള്ള തുടക്കം എന്നതാണ്. അതിനു ശേഷം കുഞ്ഞിന്റെ മുൻപിൽ ചിലങ്ക, മുല്ലപ്പൂവ്, പുസ്തകവും പേനയും, പണം, കളിപ്പാവ മുതലായ സാധനങ്ങൾ നിരത്തി വയ്ക്കുന്നു ഓരോ സാധനവും ഓരോ അർത്ഥങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് താരാ കല്യാൺ പറയുന്നു. കുഞ്ഞിൻ്റെ ജീവിതത്തിന് അതുമായി ബന്ധം ഉണ്ടാകും എന്നാണ് ഐതിഹ്യമെന്നും താര പറഞ്ഞു.
പണത്തിനു മുകളിലാണ് സുദർശന കൈവെച്ചത്. സുദർശന സാമ്പത്തികപരമായി വളരെ ഉന്നതിയിൽ ആയിരിക്കും എന്നാണ് അർത്ഥം. മറിച്ച് ചിലങ്ക ആയിരുന്നു എടുത്തിരുന്നെങ്കിൽ ഡാൻസർ ആകും എന്നാകുമായിരുന്നു അർഥമാക്കുക. ഈ ചടങ്ങിനുശേഷം മറയ്ക്കു പിന്നിൽ ഒളിച്ചു നിന്ന് സുദർശനയെ പേര് ചൊല്ലി വിളിക്കുന്നതും ഒരു ചടങ്ങായിരുന്നു.
കുഞ്ഞ് ഓരോരുത്തരും വിളിക്കുമ്പോൾ തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്ന ചടങ്ങായിരുന്നു ഇത്. പേരു വിളിക്കുമ്പോൾ തിരിച്ചറിയുന്നതും വളർച്ചയുടെ ഒരു ഘട്ടമാണെന്നും ആ സന്തോഷമാണ് ഇങ്ങനെ സന്തോഷിക്കുന്നതെന്നും താര വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് സൗഭാഗ്യ. ടിക് ടോക് വീഡിയോകളിലൂടെയാണ് സൌഭാഗ്യ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ടിക്ടോക് തരംഗമായ കാലത്ത് സൗഭാഗ്യ നെടുനീളൻ ഡയലോഗുകളൊക്കെ മനപാഠമാക്കി ക്യാമറയ്ക്ക് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചിരുന്നു.
എന്നാൽ തനിക്ക് സിനിമാ അഭിനയം വഴങ്ങില്ല എന്ന് സൗഭാഗ്യ വ്യക്തമാക്കിയിരുന്നു ഒരു കാലത്ത് എന്നാൽ ഇപ്പോൾ സൌഭാഗ്യ മിനിസ്ക്രീനിലെത്തിയിട്ടുമുണ്ട്. ഭർത്താവിനൊപ്പം തന്നെയാണ് സൌഭാഗ്യ തൻ്റെ അഭിനയ അരങ്ങേറ്റവും കുറിച്ചത്. റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയായിരുന്നു ഒരിടയ്ക്ക് സൗഭാഗ്യ.
about soubhagya