Connect with us

പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ….; “അവനിങ്ങെത്തി” ; പാട്ടുപോലെ തന്നെ രഞ്ജിൻ രാജിന്റെ പുതിയ സന്തോഷം !

Malayalam

പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ….; “അവനിങ്ങെത്തി” ; പാട്ടുപോലെ തന്നെ രഞ്ജിൻ രാജിന്റെ പുതിയ സന്തോഷം !

പൂമുത്തോളെ നീയെരിഞ്ഞ വഴിയിൽ….; “അവനിങ്ങെത്തി” ; പാട്ടുപോലെ തന്നെ രഞ്ജിൻ രാജിന്റെ പുതിയ സന്തോഷം !

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് റിയാലിറ്റി ഷോയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരമായി മാറിയ ഒട്ടേറെ പാട്ടുകാരുണ്ട് . അതുപോലെ ഗായകനായി എത്തി പിന്നീട് മലയാളത്തിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് രഞ്ജിൻ രാജ്.

ജോസഫ് എന്ന സിനിമയിലെ “പൂമുത്തോളെ” എന്ന ഗാനം മാത്രം മതി രഞ്ജിനെ ഓർത്തുവെക്കാൻ. ഇപ്പോഴിതാ, ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് രഞ്ജിൻ. തനിക്കും ഭാര്യ ശിൽപ്പ തുളസിയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ രഞ്ജിൻ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയ രഞ്ജിൻ പരസ്യങ്ങൾ, ജിംഗിളുകൾ, ഹ്രസ്വചിത്രങ്ങൾ, സംഗീത ആൽബങ്ങൾ എന്നിവയിലൂടെയാണ് കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധ നേടിയത്. പിന്നീട് നിത്യ ഹരിത നായകൻ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി സിനിമയിലും അരങ്ങേറ്റം കുറിച്ചു.

ജോസഫിലെ പൂമുത്തോളെ എന്ന ഗാനം തരംഗമാവുകയും ഈ ഗാനത്തിന് വിജയ് യേശുദാസിന് 2018 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തു. കാവൽ, വുൾഫ്, കടാവർ എന്നിവയുടെ സംഗീതം ഒരുക്കിയതും രഞ്ജിൻ ആണ്.

about ranjin raj

Continue Reading
You may also like...

More in Malayalam

Trending