Connect with us

“എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്”; എന്തിനാണ് ഇത്രവേഗം പോയത്, എനിക്കരികിലേക്ക് തിരികെ വരൂ…; കരളലിയിക്കുന്ന വാക്കുകളിലൂടെ വേർപാടിന്റെ വേദന; സൗഭാഗ്യയെ കെട്ടിപ്പിടിച്ച് പേളി !

Malayalam

“എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്”; എന്തിനാണ് ഇത്രവേഗം പോയത്, എനിക്കരികിലേക്ക് തിരികെ വരൂ…; കരളലിയിക്കുന്ന വാക്കുകളിലൂടെ വേർപാടിന്റെ വേദന; സൗഭാഗ്യയെ കെട്ടിപ്പിടിച്ച് പേളി !

“എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്”; എന്തിനാണ് ഇത്രവേഗം പോയത്, എനിക്കരികിലേക്ക് തിരികെ വരൂ…; കരളലിയിക്കുന്ന വാക്കുകളിലൂടെ വേർപാടിന്റെ വേദന; സൗഭാഗ്യയെ കെട്ടിപ്പിടിച്ച് പേളി !

മലയാളികള്‍ക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ഇന്ന് എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ്. അതിലേറെ മലയാളികൾക്ക് പരിചിതമാണ് സൗഭാഗ്യയുടെ അമ്മയായ താര കല്യാണിനെയും അച്ഛൻ രാജാറാമിനെയും . ഇന്ന് സൗഭാഗ്യയുടെ അച്ഛന്റെ ഓര്‍മ്മ ദിവസമാണ്. തന്റെ അച്ഛനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ വെറുതെ വായിച്ചുകളയാൻ ഇടയില്ല. അത്ര മനസ് തൊടുന്ന വാക്കുകളാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. സൗഭാഗ്യയുടെ പോസ്റ്റിന് പേളി മാണി നല്‍കിയ കമന്റും ഏറെ ശ്രദ്ധ നേടി.

“കുഞ്ഞിന് അദ്ദേഹത്തെ പോലെയൊരു ഡാഡിയുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പിന്നെ ഞാന്‍ തിരിച്ചറിയും അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തിലുണ്ടാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന്. ഞാന്‍ എന്റെ ഡാഡിയെ മാത്രമല്ല മിസ് ചെയ്യുന്നത്. ഒരു മൂത്ത ചേട്ടനേയും ഇളയ അനിയനേയും മിസ് ചെയ്യുന്നുണ്ട്, ഒരു ബേബി ബോയിയേയും നല്ല സുഹൃത്തിനേയും വികൃതി പയ്യനേയും മിസ് ചെയ്യുന്നു, ശല്യം ചെയ്യുന്ന ഇഡിയറ്റിനേയും എന്റെ സുരക്ഷിതമായ ഇടത്തേയുമാണ്. എന്റെ സ്ലീപ്പിംഗ് പില്ലോ. കോഫി വിദഗ്ധന്‍, പ്രിയപ്പെട്ട കൊമേഡേിയന്‍. അതങ്ങനെ നീണ്ടു പോവുകയാണ്.

ഞാന്‍ തനിയെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോള്‍ അദ്ദേഹത്തെ ഞാന്‍ ഓര്‍ക്കും. കാരണം സുഖമില്ലാതാകുന്നത് വരെ അദ്ദേഹമായിരുന്നു രാവിലെ എനിക്ക് ഭക്ഷണം തന്നിരുന്നത്. ഞാന്‍ ബ്രേക്ക്ഫാസ്റ്റ് മുടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്. ജൂലൈ 30 എന്ന ഈ ദിവസം എനിക്ക് നഷ്ടമായത് എന്തെന്ന് ഇപ്പോഴും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്തിനാണ് ഇത്രവേഗം പോയത്. എനിക്കരികിലേക്ക് തിരികെ വരൂ. നാല് വര്‍ഷങ്ങള്‍, സമയം ഒരിക്കലും സുഖപ്പെടുത്തില്ലെന്നു പറഞ്ഞാണ് സൗഭാഗ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇത് വായിക്കുന്ന ഏതൊരു വ്യക്തിയും അവരുടെ അച്ഛനെ ഓർത്തുപോകും. അത്രത്തോളം വികാരത്തെ തൊട്ടുണർത്തുന്ന വാക്കുകളാണ് സൗഭാഗ്യയുടേത്. “ഈ വാക്കുകള്‍ നിന്നെയൊന്ന് കെട്ടിപ്പിടിക്കാന്‍ തോന്നിപ്പിക്കുന്നുണ്ട്. വെര്‍ച്വല്‍ കെട്ടിപ്പിടുത്തങ്ങള്‍ അയക്കുന്നു എന്നായിരുന്നു ഇതിന് പേളി നല്‍കിയ കമന്റ്. പിന്നാലെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് പേളി. ആ വാക്കുകളിലേക്ക്.

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അങ്കിളിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ വ്യക്തിയാണ്. ബാലലോകം എന്നായിരുന്നു പരിപാടിയുടെ പേര്. എന്നോട് തമാശരൂപത്തില്‍ സംസാരിക്കാന്‍ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. ആങ്കറിംഗ് ചെയ്യുമ്പോള്‍ ടെഡ്ഡി ബെയറിനെ പിടിക്കാന്‍ പറഞ്ഞു. എനിക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ട് പേടിക്കാതിരിക്കാനും ശ്രദ്ധിച്ചു. പേളി പറയുന്നു.

ശരിക്കും നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങളുടെ മാത്രം സാന്നിധ്യം കൊണ്ട് എന്നില്‍ ഇത്രത്തോളം സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോടൊപ്പമുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ എത്രത്തോളം മനോഹരമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാം. അതെ, അദ്ദേഹം നിങ്ങളുടെ ഭാഗ്യമായിരുന്നു. നിന്റെ മാത്രം. എന്നും നിനക്കൊപ്പം. നിന്റെ മിട്ടു നല്ല ആരോഗ്യമുള്ളൊരു കുഞ്ഞായിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് പേളി അവസാനിപ്പിക്കുന്നത്.

നായികാ എന്നതിലുപരി താര കല്യാൺ എന്ന വ്യക്തിയെയും മലയാളികൾ ഏറെ ബഹുമാനിക്കുന്നുണ്ട്. കരുത്തുറ്റ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അനശ്വരമാക്കിയപ്പോൾ യഥാർത്ഥ ജീവിതത്തിലും കരുത്തോടെ മുന്നേറുകയായിരുന്നു താര കല്യാൺ . ‘അമ്മേ ഭഗവതി’ എന്ന ചിത്രത്തിൽ ചോറ്റാനിക്കര ദേവി ആയി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളിലൂടെയു സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി താര മാറി. താരയുടെ ഭർത്താവ് രാജാറാമും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യ വെങ്കിടേഷുമെല്ലാം കലാകേരളത്തിന് പ്രിയപ്പെട്ടവരാണ്.

2017 ജൂലൈ 30നാണ് നര്‍ത്തകനും ടെലിവിഷൻ അവതാരകനും നടി താരാ കല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം മരിക്കുന്നത്.വൈറല്‍പ്പനി ആയി തുടങ്ങിയെങ്കിലും. പിന്നീട് നെഞ്ചില്‍ ഇന്‍ഫെക്ഷനായതോടെ രാജാറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു. ഏതാണ്ട് ഒന്‍പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വിട വാങ്ങിയത്. സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ ചെയ്ത രാജാറാം നൃത്താധ്യാപകന്‍ എന്ന നിലയിലാണ് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. .

about soubhagya venkidesh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top