Connect with us

മോൻ ഉണ്ടായ ശേഷം എന്റെയും അമ്മയുടെയും ബന്ധം കൂടുതൽ ദൃഢമായി; പാർവതി പറയുന്നു

Malayalam

മോൻ ഉണ്ടായ ശേഷം എന്റെയും അമ്മയുടെയും ബന്ധം കൂടുതൽ ദൃഢമായി; പാർവതി പറയുന്നു

മോൻ ഉണ്ടായ ശേഷം എന്റെയും അമ്മയുടെയും ബന്ധം കൂടുതൽ ദൃഢമായി; പാർവതി പറയുന്നു

ഗർഭകാലത്തെ ഒരു ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പാർവതി കൃഷ്ണ. ‘കാട്ടു പയലേ’ എന്ന ഹിറ്റ് തമിഴ് ഗാനത്തിന് നിറവയറുമായി നൃത്തം ചെയ്ത പാർവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. എന്നാൽ ആരോഗ്യവതിയായി ഇരിക്കുന്നിടത്തോളം ഗർഭകാലത്ത് നൃത്തം ചെയ്യുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്ന് പാർവതി തുറന്നടിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് പാർവതിക്ക് ഒരു ആൺ കുഞ്ഞ് ജനിക്കുന്നത്. അവ്യുക്ത് എന്നാണു താരം മകന് പേരിട്ടിരിക്കുന്നത്

മകൻ ഉണ്ടായ ശേഷം ഓരോ നിമിഷവും എങ്ങനെ കുഞ്ഞിനൊത്തു അടിച്ചു പൊളിക്കാം എന്ന ചിന്തയിലാണ് പാർവതി. മകൻ ഉണ്ടായ ശേഷം ജീവിതത്തിനു വന്ന മാറ്റങ്ങളെക്കുറിച്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി തുറന്ന് പറയുന്നു.

മകന്റെ വരവിന് ശേഷമുള്ള തന്റെ ആദ്യ മാതൃദിനം വളരെ സ്പെഷ്യൽ ആയിരുന്നു എന്നാണ് പാർവതി പറയുന്നത്. എല്ലാ വർഷവും മാതൃദിനത്തിൽ ഓൺലൈനിൽ എന്തേലും പോസ്റ്റ് എഴുതി ഇടും. എന്നാൽ ഇത്തവണ, ഇവന്റെ മുഖത്തു നോക്കുമ്പോൾ എനിക്ക് വലിയ അത്ഭുതമാണ്. ദൈവമേ ഇത്തവണ ഞാനും ഒരു അമ്മയാണല്ലോ, ഈ കുഞ്ഞു എന്നിൽ നിന്നാണല്ലോ വന്നത്. കുഞ്ഞിന്റെ വരവോടെ താനും അമ്മയുമായുള്ള ബന്ധം കൂടുതൽ ദൃഢമായി എന്നാണ് താരം പറയുന്നത്.

ഒരു അമ്മ എന്നതിന്റെ പൂർണമായ അർത്ഥം മനസിലാക്കണം എങ്കിൽ നിങ്ങൾ ഒരു അമ്മയാകണം എന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടില്ലേ? അത് സത്യമാണ്. ഏതൊരു അമ്മയേയും മകളേയും പോലെ ഞങ്ങളും എപ്പോഴും ചെറിയ കാര്യങ്ങൾക്ക് വഴക്കിടുമായിരുന്നു. എന്നാൽ ഇപ്പൊ, ഒരു വഴക്ക് തുടങ്ങും മുൻപ് മോനെ പ്രസവിക്കുമ്പോൾ എനിക്കുണ്ടായ വേദന ഞാൻ ആലോചിക്കും, അത് തന്നെയാകുമല്ലോ എന്റെ അമ്മയും അനുഭവിച്ചത്.

ഇപ്പോൾ കുഞ്ഞിന്റെ കാര്യത്തിൽ എത്ര കരുതലോടെയാണ് ഞാൻ കാര്യങ്ങൾ ചെയ്യുന്നത്, ഇങ്ങനെ തന്നെയാകുമല്ലോ എന്റെ അമ്മയും എന്നെ വളർത്തിയത്. ഇതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് വെറുതെ വഴക്കിടാൻ തോന്നില്ല. ചുരുക്കിപ്പറഞ്ഞാൽ മോൻ ഉണ്ടായ ശേഷം എന്റെയും അമ്മയുടെയും ബന്ധം കൂടുതൽ ദൃഢമായെന്ന് പാർവതി പറയുന്നു

ഒരു അമ്മയാകുക എന്നത് തങ്ങളുടെ സ്വപ്നങ്ങൾക്കുള്ള തടസമായി കാണുന്ന സ്ത്രീകൾക്ക് ഒരു ചെറിയ ഉപദേശം നൽകുന്നുമുണ്ട് പാർവതി

“എന്റെ കുടുംബത്തിന് വേണ്ടി ഞാൻ എന്റെ ജീവിതം ബലി കൊടുത്തു എന്ന് ഒരുപാട് പേർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ആലോചിക്കരുത്. നിങ്ങളും നിങ്ങളുടെ ജീവിതവും വളരെ ഇമ്പോർട്ടന്റ് ആണ്.. ഒരു കുഞ്ഞു എന്നത് ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങൾക്ക് തടയിടുന്ന ഒരാൾ എന്നല്ല, നിങ്ങളുടെ സന്തോഷങ്ങൾക്ക് കൂട്ടായി ഒരാൾ കൂടെ എന്ന് മാത്രമാണ്. നിങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാൻ സമയമില്ല എന്നൊന്നും ഇല്ല വ്യക്തമായി പ്ലാൻ ചെയ്താൽ മാത്രം മതി. ആദ്യമൊക്കെ പ്രയാസമാകും അപ്പോൾ ആരുടെയെങ്കിലും സഹായം തേടുക. കുഞ്ഞു വളരുന്തോറും നിങ്ങളെ മനസിലാക്കുകയും നിങ്ങളുടെ ജീവിത ശൈലിക്കൊപ്പം പൊരുത്തപ്പെടുകയും ചെയ്യും,” പാർവതി പറയുന്നു.

More in Malayalam

Trending

Uncategorized