Malayalam
സൂര്യയുടെ കണ്ണിൽ നോക്കി പത്ത് തവണ I Love You പറഞ്ഞ് മണിക്കുട്ടൻ, ആ പ്രണയത്തിന് കർട്ടൻ വീണു……. എല്ലാം കയ്യിൽ നിന്ന് പോയോ… നിരാശയോടെ മണിക്കുട്ടൻ ആരാധകർ
സൂര്യയുടെ കണ്ണിൽ നോക്കി പത്ത് തവണ I Love You പറഞ്ഞ് മണിക്കുട്ടൻ, ആ പ്രണയത്തിന് കർട്ടൻ വീണു……. എല്ലാം കയ്യിൽ നിന്ന് പോയോ… നിരാശയോടെ മണിക്കുട്ടൻ ആരാധകർ
മലയാളം ബിഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രംഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം സീസണിലെ വീക്ക്‌ലി ടാസ്‌ക്കുകളെല്ലാം ഇതുവരെ ശ്രദ്ധേയമായിരുന്നു. മത്സരാർത്ഥികൾ എല്ലാം നന്നായി പെര്‍ഫോം ചെയ്യാനുളള അവസരമാണ് ബിഗ് ബോസ് ഈ ടാസ്‌ക്കിലൂടെ നല്‍കുന്നത്.
വീക്ക്‌ലി ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ പിന്നീട് ക്യാപ്റ്റന്‍സിക്കായുളള മല്‍സരത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെടാറുണ്ട്. അതേസമയം ബിഗ് ബോസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയ പുതിയ വീക്ക്‌ലി ടാസ്‌ക്കാണ് പാവക്കൂത്ത്. രണ്ട് ടീമുകളായി തിരിഞ്ഞ മത്സരാർത്ഥികളിൽ ഒരു വിഭാഗം പാവകളും അടുത്ത വിഭാഗം കുട്ടികളുമായിരിക്കും.
കളിപ്പാട്ടങ്ങളെ പിന്തിരിപ്പിച്ച് മാർക്ക് നേടുക എന്നതായിരുന്നു ഇത്തവണത്തെ ടാസ്ക്. ഇത്തരത്തിൽ രസകരമായി രണ്ടാം ദിവസത്തിലേക്കാണ് ടാസ്ക് എത്തി നിൽക്കുന്നത്. കുട്ടികളുടെ ഗ്രൂപ്പ്, പാവകളുടെ ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് ഗ്രുപ്പുകളായി തിരിഞ്ഞാണ് മത്സരം. മെന്‌റലി അല്ലെങ്കില്‍ ഫിസിക്കലി കുട്ടികളുടെ ഗ്രൂപ്പ് പാവ ഗ്രൂപ്പിനെ പുറത്താക്കണം എന്നതാണ് ടാസ്‌ക്ക്. ഇതില്‍ മണിക്കുട്ടന്‍, റംസാന്‍, റിതു, അനൂപ് എന്നിവര്‍ ഒരു ടീമും നോബി, രമ്യ, സായി, സൂര്യ എന്നിവര്‍ ഒരു ടീമായും നിന്നാണ് ടാസ്‌ക്ക്.
ഇന്നലെ കുട്ടികളായിരുന്നവർ ഇന്ന് പാവകളാകണമെന്നായിരുന്നു ബിഗ് ബോസ് നൽകിയ അറിയിപ്പ്. പിന്നാലെ എല്ലാവരും വസ്ത്രങ്ങൾ മാറി മത്സരത്തിന് തയ്യാറാകുകയായിരുന്നു. സൂര്യ ഇത്തവണ കുട്ടിയായിട്ടാണ് ടാസ്ക്കിൽ എത്തിയത്. സൂര്യയുടെ പാവയായാണ് മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം ടാസ്‌ക്കില്‍ പങ്കെടുത്തത്.
മണിക്കുട്ടനെ സ്വന്തം പാവയെ പോലെ കൊണ്ടുനടന്ന് കളിക്കുകയായിരുന്നു സൂര്യ. കൂടാതെ മണിക്കുട്ടന്‌റെ കൈപിടിച്ച് ഹൗസിനുളളിലൂടെ നടക്കുന്ന സൂര്യയെയും കാണിച്ചിരുന്നു. കിട്ടിയ അവസരത്തിൽ മണിക്കുട്ടനെ കൊണ്ട് കണ്ണിൽ നോക്കി പത്ത് തവണ ഐ ലൗ യു എന്ന് സൂര്യ പറയിപ്പിക്കുകയായിരുന്നു. സൂര്യയുടെ ഈ പ്രവർത്തി മണിക്കുട്ടൻ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്
ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അവതാരകൻ മോഹൻലാലും സൂര്യയോട് നടനോടുള്ള ഇഷ്ടത്തെ കുറിച്ചും ചോദിച്ചിരുന്നു. തുടക്കത്തിൽ ബഹുമാനത്തോടെയുള്ള ഇഷ്ടമാണെന്നാണ് സൂര്യ പറഞ്ഞത്. പിന്നീട് മണിക്കുട്ടനോടും മറ്റുള്ളവരോടും തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നു.
സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. തനിക്ക് തിരിച്ചു പ്രണയം ഇല്ലെന്നു പലകുറി, പല അവസരങ്ങളിലൂടെ മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസ്സിൽ നിന്നും മണിക്കുട്ടൻ പുറത്ത്പോയതിന് പിന്നാലെ വീണ്ടും ഷോയിലേക്ക് തിരിച്ചുവന്നിരുന്നു. ആ സമയത്തും തന്റെ ഉളളിലുള്ള പ്രണയം സൂര്യ തുറന്ന് പറഞ്ഞിരുന്നു
താൻ ഇനി മണിക്കുട്ടനെ സ്നേഹിക്കാൻ പാടില്ലേ എന്നായിരുന്നു സൂര്യ ചോദിച്ചത്. മത്സരം അവസാനിക്കാൻ ആഴ്ച കൾ അവസാനിക്കുമ്പോഴാണ് പ്രണയത്തെ കുറിച്ച് കൊണ്ട് പറഞ്ഞു കൊണ്ടായിരുന്നു സൂര്യ മണിക്കുട്ടന്റെ മുന്നിൽ എത്തിയത്
നിന്റെ തീരുമാനം നിനക്ക് എടുക്കാം. പക്ഷേ നീ ഇത് പറഞ്ഞിരുന്നു. ഈ ടോപ്പിക്ക് എടുക്കില്ലെന്നും സംസാരിക്കില്ലെന്നും… . പെട്ടെന്ന് എനിക്ക് ഇഷ്ടം തോന്നിയിട്ട് അത് സുഹൃത്തായി മാറ്റാൻ പ്രയാസമാണെന്നാണ് സൂര്യ മറുപടിയായി പറഞ്ഞത്
നീ നിർത്താണ്ട സ്നേഹിച്ചോളൂ, പക്ഷെ ഞാൻ ഇവിടുത്തെ കാര്യം പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമിൽ എനിക്ക് ആരുടെ അടുത്തും അങ്ങിനെ ഒരു തോന്നൽ ഇല്ല. നമ്മളുടെ ജീവിത്തിന്റെ നൂറു ദിവസത്തിലൂടെ സഞ്ചരിക്കുകയാണ് അത് ബിഗ് ബോസിൽ ആയത് ഭാഗ്യം. ഇതിനുപുറത്തും ഒരു ജീവിതമുണ്ട്. ഈ പറയുന്നത് ഇന്നത്തോടെ തീരുന്ന ഒന്നല്ല. പക്ഷേ ഇനി കുറച്ച് ദിവസമേ ഉള്ളൂ.
അത് നോക്കി നീ ഇവിടെ നിന്നു കഴിഞ്ഞാൽ അത് നിന്റെ വീട്ടുകാർക്ക് അഭിമാനനിമിഷം ആണ്. അവിടെ ഒരു പ്രണയം എന്ന രീതി വന്നാൽ അതിന്റെ പേരിലാണ് നീ നിന്നത് എന്ന് ആളുകൾ പറയും. ഇപ്പോൾ കിട്ടിയ ഭാഗ്യത്തെ നീ സ്വീകരിക്ക്. ആ ഒരു ചിന്താവിടൂ എന്നാണ് മണിക്കുട്ടൻ പറയുന്നത്. എന്നാൽ തനിയ്ക്ക് അത് സാധിക്കില്ലെന്ന് സൂര്യ പറയുന്നു . പറ്റും അത് നിനക്ക് പറ്റും. വിട്ടേ പറ്റുകയൊള്ളു. നീ ഇവിടെ നിന്നത് പ്രണയത്തിന്റെ പേരിൽ അല്ല എന്ന് മനസിലാക്കികൊടുക്കൂവെന്ന് മണിക്കുട്ടൻ പറയുകയായിരുന്നു