Malayalam
സിനിമയില്‍ പുതിയ ചുവടുവയ്പുമായി മംമ്ത മോഹന്‍ദാസ്….
സിനിമയില്‍ പുതിയ ചുവടുവയ്പുമായി മംമ്ത മോഹന്‍ദാസ്….
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മംമ്ത മോഹന്‍ദാസ്. നടിയായി മാത്രമല്ല ഗായികയായും തിളങ്ങിയ മംമ്ത ഇപ്പോള്‍ പുതിയ ചുവടുവെപ്പ് നടത്തുകയാണ്. നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്ന താരം സുഹൃത്തും സംരംഭകനുമായ നോയല്‍ ബെന്നിനൊപ്പം ചേര്‍ന്നാണ് നിര്‍മ്മാണ രംഗത്തേക്കെത്തുന്നത്.
പതിനഞ്ച് വര്‍ഷങ്ങള്‍ നീളുന്ന സിനിമാജീവിതത്തിന് ഇതോടു കൂടി തുടര്‍ച്ചയാകുകയാണെന്ന് മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു.സിനിമാ ലോകത്തു നിന്നും തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തന്നെ തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണമെന്ന ആഗ്രഹമാണ് നിര്‍മ്മാതാവാകുന്നതിന് പിന്നിലെന്ന് മംമ്ത നേരത്തേ പറഞ്ഞിരുന്നു. ഈ സന്തോഷ വാര്‍ത്ത എല്ലാവരുമായി പങ്കിടുന്നതില്‍ വലിയ സന്തോഷമെന്നും തന്റെ തൊപ്പിയിലെ പുതിയ പൊന്‍തൂവലാണിതന്നും മംമ്ത കുറിച്ചു. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചിരിക്കുന്നത്. ഈ പ്രൊഡക്ഷന്‍ ഹൌസ് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
