Malayalam
വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ച വ്യക്തിത്വം’; മുരളി ഗോപിയുടെ വാക്കുകളിലൂടെ ഡെന്നിസ് !
വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ച വ്യക്തിത്വം’; മുരളി ഗോപിയുടെ വാക്കുകളിലൂടെ ഡെന്നിസ് !
മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞുനിൽക്കുന്ന ഹിറ്റ് സിനിമകൾ സമ്മാനിച്ച ഡെന്നിസ് ജോസഫ് ഇന്നലെ വിടവാങ്ങി.. മലയാള സിനിമ ലോകത്തിന് അത്രയേറെ വേലിയേറ്റം തീര്‍ത്ത ചലച്ചിത്രകാരൻ ഇനി ഓർമ്മകളുടെ റീലിൽ തിളങ്ങും.. നിരവധി പ്രമുഖരാണ് ഡെന്നിസ് ജോസഫിന് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചത്.
മുരളി ഗോപി പങ്കുവച്ച കുറിപ്പ് വായിക്കാം…
1987…പഴയ ഒരു ക്രിക്കറ്റ് കളം. വേനൽ അവധിക്കാലം. അടുത്തുള്ള ഏതോ അമ്പലത്തിൽ ഉത്സവം പ്രമാണിച്ചുള്ള ആഘോഷം. തെങ്ങായ തെങ്ങിലൊക്കെ കെട്ടിവച്ച കോളാമ്പികളിലാകെ സിനിമാ ഗാനയാഗം. താഴെ, തീപ്പൊരി മത്സരം. അവസാന വേഗം. ഉദ്വേഗ നിമിഷം.
അപ്പോഴതാ, കോളാമ്പികളിൽ ഒന്നടങ്കം ഒരു ശബ്ദം: “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്…” കളിക്കളം ഉറഞ്ഞു. കളി മറന്നു. കളിക്കാർ നിന്നയിടങ്ങളിൽ നിന്ന് കാതോർത്തു. തെങ്ങിൻതലപ്പുകളിൽ നിന്ന് പൊട്ടിച്ചിതറുന്ന അഭ്രതീവ്രതയുടെ ശബ്ദച്ചീളുകൾ!
ആ കളി ആര് ജയിച്ചു എന്ന് ഇന്നും ഞങ്ങൾ ഓർക്കുന്നില്ല. ഓർക്കുന്നത് ഒന്ന് മാത്രം: വൈഭവത്തിന് വീര്യത്തിൽ പിറന്ന വാക്കുകൾക്ക് ജീവിതത്തെ പോലും തളച്ചിടാനുള്ള ത്രാണിയുണ്ടെന്ന്..!
ഡെന്നിസ് ജോസഫ്, സർ, മറക്കില്ല, ഒരിക്കലും. ത്രസിപ്പിച്ചതിന്. കയ്യടിപ്പിച്ചതിന്. വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ചു തന്നതിന്…
about dennis joseph
