Connect with us

ഞാനടക്കമുള്ള പൊലീസുകാരെ മറ്റൊരു കണ്ണില്‍കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു; പൊലീസുകാരനായത് ഗുണമായി

Malayalam

മാര്‍ട്ടിന്‍ പ്രകാര്‍ട്ട് സംവിധാനത്തില്‍ ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രമാണ് നായാട്ട്.

ഇപ്പോഴിതാ ഒരു മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പൊലീസുകാരനായത് തനിക്ക് നായാട്ടിന്റെ തിരക്കഥ എഴുതാന്‍ ഗുണം ചെയ്തുവെന്ന് പറയുകയാണ് ഷാഹി കബീര്‍.

‘ പൊലീസുകാരനായതുകൊണ്ടു തന്നെ എളുപ്പത്തില്‍ എഴുതാന്‍ കഴിയുന്ന കഥയായിരുന്നു നായാട്ടിന്റേത്. അനുഭവങ്ങള്‍ കുറച്ചുകൂടി വിശദമായി എഴുതാന്‍ കഴിയും. ജോസഫ് ഒരു കംപ്ലീറ്റ് പൊലീസ് സിനിമയെന്ന് പറയാന്‍ കഴിയില്ല.

നായാട്ടാണ് ഒരു പൊലീസ് സിനിമ എന്നൊക്കെ പറയാന്‍ കഴിയുന്നത്. പൊലീസ് പക്ഷത്ത് നിന്ന് പറയേണ്ട സിനിമയായിരുന്നു അത്. അതുകൊണ്ടാണ് നായാട്ട് അങ്ങനെ മാറിനില്‍ക്കുന്നത്.

ഞാനടക്കമുള്ള പൊലീസുകാരെ മറ്റൊരു കണ്ണില്‍കൂടി കാണണമെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നു’ എന്നും ഷാഹി പറഞ്ഞു.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്.

More in Malayalam

Trending