Connect with us

അനൂപിന് പിറന്നാൾ ആശംസയുമായി എത്തിയ ഇഷ ഇവിടെയുണ്ട്; ഇഷയ്ക്കായി സോഷ്യൽ മീഡിയയിൽ സജീവ അന്വേഷണം!

Malayalam

അനൂപിന് പിറന്നാൾ ആശംസയുമായി എത്തിയ ഇഷ ഇവിടെയുണ്ട്; ഇഷയ്ക്കായി സോഷ്യൽ മീഡിയയിൽ സജീവ അന്വേഷണം!

അനൂപിന് പിറന്നാൾ ആശംസയുമായി എത്തിയ ഇഷ ഇവിടെയുണ്ട്; ഇഷയ്ക്കായി സോഷ്യൽ മീഡിയയിൽ സജീവ അന്വേഷണം!

ബിഗ് ബോസ് മൂന്നാം പതിപ്പിൽ തുടക്കം മുതൽ ഉണ്ടായിരുന്ന ശക്തനായ മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ. സീതാ കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപിനെ പ്രേക്ഷകർ ഏറ്റടുത്തത് . സീരിയലിലേത് പോലെ തന്നെ ബിഗ് ബോസിലെ മികച്ച പ്രകടനത്തിനും വൻപിച്ച പ്രേക്ഷക പിന്തുണയാണ് അനൂപിന് ലഭിക്കുന്നത്.

അനൂപിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ എപ്പിസോഡിൽ അനൂപിന്റെ പിറന്നാൾ ആഘോഷം ബിഗ് ബോസ് ഷോയിൽ കാണിച്ചിരുന്നു. സഹമത്സരാർഥികൾ എല്ലാം ചേർന്ന് ക്യാപ്റ്റൻ കൂടിയായ അനൂപിന് നല്ലൊരു പിറന്നാൾ ദിനമാണ് സമ്മാനിച്ചത് . ബിഗ് ബോസ് അനൂപിനായുള്ള കേക്ക് സ്റ്റോർ റുമിൽ രഹസ്യമായി എത്തിച്ചിരുന്നു.

കേക്ക് കണ്ടത് സായ് ആയിരുന്നു. സൂര്യയ്ക്ക് വയ്യ എന്ന പ്രാങ്കിലൂടെയാണ് അനൂപിനെ പിറന്നാൾ കേക്കിന് മുന്നിൽ എത്തിച്ചത്. എല്ലാവരും ചേർന്ന് കേക്ക് മുറിച്ച ശേഷം അനൂപിന് വീട്ടുകാരും സുഹൃത്തുക്കളും ആശംസയുമായി എത്തിയിരുന്നു.

അനൂപിന്റെ പ്രണയം ബിഗ് ബോസ് വീടിനുള്ളിലും പ്രേക്ഷകർക്കിടയിലും പരസ്യമായ രഹസ്യമാണ്. അനൂപ് തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരം അനൂപ് പുറത്തുവിട്ടിരുന്നില്ല .

എന്നാൽ പിറന്നാൾ ദിനത്തിൽ അനൂപിന് ആശംസ നോർന്ന് കാമുകി എത്തിയിരുന്നു. അനൂപിനെ പോലെ തന്നെ പ്രേക്ഷകർക്കും അതൊരു സർപ്രൈസ് ആയിരുന്നു. പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും അനൂപ് നന്ദിയും അറിയിച്ചിരുന്നു. കാമുകിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അനൂപ് പങ്കുവെക്കുകയുണ്ടായി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അനൂപിന്റെ കാമുകി ഇഷയെ കുറിച്ചാണ്. അനൂപിന് ഒപ്പം അഭിനയിക്കുന്ന ഏതെങ്കിലും സീരിയലിലെ നടിയാണോ ഇഷയെന്നാണ് പ്രേക്ഷകർ സംശയിക്കുന്നത് . ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിക്കാറുണ്ട്. കഴിഞ്ഞ എപ്പിസോഡ് കണ്ടത് മുതൽ ആരാധകർ ഇശയെ തേടി സോഷ്യൽ മീഡിയയിൽ തിരയുകയാണ് ആരാധകർ.

about bigg boss

More in Malayalam

Trending