Malayalam
ഇതാണോ ദൃശ്യം മോഡൽ കൊലപാതകം ? കൊലപാതകിയെ കണ്ടെത്താൻ ലാലേട്ടനു വേണ്ടി കാത്തിരിപ്പ് !
ഇതാണോ ദൃശ്യം മോഡൽ കൊലപാതകം ? കൊലപാതകിയെ കണ്ടെത്താൻ ലാലേട്ടനു വേണ്ടി കാത്തിരിപ്പ് !
മുൻ എപ്പിസോഡുകളേക്കാൾ മികച്ച ടാസ്കുമായിട്ടാണ് ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീ മുന്നേറിക്കൊണ്ടിരിക്കുന്നത്. രസകരമായ ഭാർഗവീനിലയം ടാസ്‌കാണ് മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ തകർത്ത് അവതരിപ്പിച്ചത്. ബിഗ് ബോസ് സീസൺ ത്രീ അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോൾ ഭാർഗവി നിലയം പോലെ ഒരു രസകരമായ ടാസ്‌ക് കൊടുക്കേണ്ടതില്ലന്ന അഭിപ്രായം പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നെങ്കിലും തുടക്കം മുതൽ വലിയ വിമർശനങ്ങൾ ഇല്ലാതെയായിരുന്നു ടാസ്ക് അവസാനിച്ചത്.
പൂർണ്ണമായും നർമ്മം കലർന്ന നിമിഷങ്ങളായിരുന്നു ടാസ്കിന്റെ ദിവസങ്ങളിലുടനീളം ഉണ്ടായിരുന്നത്. കാണാനാവില്ല എന്ന ബംഗ്ലാവും അവിടെ ചുറ്റിപ്പറ്റിനടക്കുന്ന കൊലപാതകങ്ങളും അതിനെ കണ്ടത്താനുള്ള ശ്രമങ്ങളുമായിരുന്നു ടാസ്കിൽ ഉണ്ടായിരുന്നത്. ടാസ്കിൽ ബിഗ് ബോസ് കൂടി ഉഷാറായി ഇടപെട്ടതുകൊണ്ട് കുറെ കൂടി ടാസ്ക് രസകരമായിരുന്നു.
മണിക്കുട്ടനും റംസാനുമായിരുന്നു കൊലയാളികൾ . എന്നാൽ, മണിക്കുട്ടന് സഹായിയായ റംസാനെ ആദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ടാസ്കിന്റെ ഒരു ഘട്ടത്തിൽ ബിഗ് ബോസ് തന്നെയാണ് റംസാനാണ് സഹായി എന്ന് വെളിപ്പെടുത്തിയായത്. പിന്നീട് മികച്ച രീതിയിൽ റംസാനും മണിക്കുട്ടനും കൂടി കൊലപാതകങ്ങൾ നടത്തി.. സൂര്യയെ മാത്രമായിരുന്നു കൊള്ളാൻ കഴിയാതെ പോയത്.
എന്നാൽ, രസകരമായ സംഭവം ബിഗ് ബോസ് വീട്ടിൽ ആരും ഇതുവരെ ആരാണ് കോലപാതകി എന്ന് കണ്ടെത്തിയിട്ടില്ല. എങ്ങനെയാണ് മരിച്ചതെന്നറിയാതെ അലഞ്ഞുനടക്കുന്ന സായിയും കിടിലം ഫിറോസും അനൂപും ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയ തമാശയായിരിക്കുകയാണ്.
കൊലപാതകിയെ കണ്ടെത്താനുള്ള ടാസ്ക് ബിഗ് ബോസ് കൊടുത്തിരുന്നത് ഋതുവിനും സൂര്യയ്ക്കുമായിരുന്നു. എന്നാൽ, അവർക്ക് ഒരുതരത്തിലും കൊലയാളികളെ കണ്ടത്താനായില്ല. അതേസമയം അനൂപ് അതി വിദഗ്ധമായി മണിക്കുട്ടനെ സംശയിച്ചിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ടാസ്ക് സംബന്ധിച്ചുള്ള മീമുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ആകെ ഒൻപത് പേരുള്ള ബിഗ് ബോസ് വീട്ടിൽ മൂന്ന് പേർ കൊലചെയ്യപ്പെട്ടിട്ടും രണ്ടു പേര് അന്വേഷിക്കാൻ നിന്നിട്ടും ആരാണ് കൊലയാളി എന്ന് കണ്ടെത്താൻ കഴിയാത്തതിനെയാണ് പ്രേക്ഷകർ ട്രോളുന്നത്. അതുകൊണ്ടുതന്നെ ഇത്ര വിദഗ്ധമായ കൊലപാതകം ദൃശ്യം മോഡലാണോ എന്ന് ഹാസ്യരൂപേണ ചോദിക്കുന്നവരും ഉണ്ട് .
ബിഗ് ബോസ് വീട്ടിൽ വാരാന്ത്യ എപ്പിസോഡാണ് ഇനി വരുന്നത്. ലാലേട്ടൻ വന്നിട്ട് വേണം കൊലയാളിയാരെന്ന് മൽസരാർത്ഥികൾക്ക് മനസിലാക്കാൻ. അപ്പോഴുള്ള മത്സരാർത്ഥികളുടെ ഞെട്ടൽ കാണാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. അതേസമയം , വാരാന്ത്യ എപ്പിസോഡിൽ ഇത്തവണ ആരാകും പുറത്താക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
എല്ലാ മത്സരാര്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ബിഗ് ബോസ് വീട്ടിൽ കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള വിധിപറച്ചിൽ വളരെ നിർണ്ണായകമാണ്. ബിഗ് ബോസ് ഷോ ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുകയാണ്. അതേസമയം, ഡിമ്പൽ ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തുമെന്നും രമ്യ പുറത്താകുമെന്നുമുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
about bigg boss mohanlal