Malayalam
ആ കുട്ടി ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ അതിന് നിങ്ങൾക്ക് എന്താണ്; പിന്തുണയുമായി ഷിയാസ് കരീം
ആ കുട്ടി ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ അതിന് നിങ്ങൾക്ക് എന്താണ്; പിന്തുണയുമായി ഷിയാസ് കരീം
Published on
അടുത്തിടെയായിരുന്നു അനശ്വര രാജന് 18ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച ചിത്രത്തിന് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. കടുത്ത വിമര്‍ശനങ്ങളുമായാണ് ഒരുവിഭാഗം എത്തിയത്. മറുവിഭാഗമാവട്ടെ താരത്തിന് ശക്തമായ പിന്തുണ നല്‍കുകയായിരുന്നു. അനശ്വരയ്ക്ക് പിന്തുണ അറിയിച്ചാണ് മോഡലും ബിഗ് ബോസ് താരവും അഭിനേതാവുമായ ഷിയാസ് കരീം.
ആ കുട്ടിയുടെ വീട്ടുകാർക്കോ ആ കുട്ടിക്കോ ഇല്ലാത്ത കരുതലും സംരക്ഷണയുമാണല്ലോ ഇവിടുത്തെ ചില കരുതൽ ആങ്ങളമാർക്ക്, ആ കുട്ടി ഇഷ്ടമുള്ള വസ്ത്രം ഇടട്ടെ അതിന് നിങ്ങൾക്ക് എന്താണെന്നായിരുന്നു ഷിയാസ് ചോദിച്ചത്. അനശ്വരയുടെ ഫോട്ടോ പങ്കുവെച്ചായിരുന്നു ഷിയാസ് അഭിപ്രായം വ്യക്തമാക്കിയത്. ഇത്രേയുള്ളൂ കാര്യമെന്നായിരുന്നു ചിലര്‍ പറഞ്ഞത്.
Continue Reading
You may also like...
Related Topics:anaswara rajan
