Connect with us

രാഷ്ട്രീയ കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്തെന്ന് പറയും

Malayalam

രാഷ്ട്രീയ കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്തെന്ന് പറയും

രാഷ്ട്രീയ കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്തെന്ന് പറയും

സത്യൻ അന്തിക്കാടും ഉമ്മൻ ചാണ്ടിയും തമ്മിൽ നടന്ന അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.മോഹൻലാലിനെയും പ്രിയദർശനെയും സംഘി എന്ന് വിളിക്കാൻ എളുപ്പമാണെന്നും എന്നാൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറുക്കൻ കല്യാണങ്ങളെ കാണാതെ പോകരുതെന്നും ഹരീഷ്

കുറിപ്പിന്റെ പൂർണ്ണ രൂപ രൂപം

മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്.അത് ആർക്കും പറ്റും.പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറുക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്.പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും,വിജയനേയും,ബാലഗോപാലനേയും,അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ,നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ,ഇത്തരം രാഷ്ട്രീയ കുറുക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും.കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റുകാരൻ.സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ.സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു.

സിനിമ മുൻനിർത്തിയുളള സത്യന്റെ ചോദ്യങ്ങളും ഉമ്മൻചാണ്ടിയുടെ മറുപടിയും

1.ശ്രീനിവാസൻ എഴുതി ഞാൻ സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നിൽക്കുന്നുണ്ട്.കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും ഒരേപോലെ ഞങ്ങൾ അതിൽ വിമർശിച്ചിട്ടുണ്ട്.എന്നാൽ,കമ്യൂണിസ്റ്റുകാരിൽനിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമർശനങ്ങൾ ഉണ്ടായി.ഭീഷണിക്കത്തുകൾ വന്നു.എന്നാൽ,കോൺഗ്രസുകാർ അനങ്ങിയില്ല

ഉമ്മൻചാണ്ടിയുടെ മറുപടി

കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ല.ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താൽ നേതൃത്വം ഇടപെട്ട്‌ തടയും.തെറ്റ് ചൂണ്ടിക്കാണിക്കാൻ ഒരാളുണ്ടാവുക എന്നത് പൊതുപ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായകമായിട്ടാണ് ഞങ്ങൾ കാണുന്നത്.പത്രങ്ങളുടെ സ്വാധീനം അതല്ലേ.അടിയന്തരാവസ്ഥയിൽ പല നന്മകളും ഉണ്ടായി.എന്നാൽ,പത്രങ്ങൾക്ക് ഏർപ്പെടുത്തിയ സെൻസറിങ് ഒരു വലിയ പോരായ്മയായിരുന്നു.മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top