Malayalam
മണിക്കുട്ടനെ വീഴ്ത്താനുള്ള അവസാന അടവുമായി സൂര്യ, ചെയ്തത് കണ്ടോ…. പ്രണയത്തിന് ക്ലൈമാക്സ്!! ആ ചിന്ത വളര്‍ത്താന്‍ അനുവദിക്കരുതെന്ന് മണികുട്ടനോട് അനൂപ്
മണിക്കുട്ടനെ വീഴ്ത്താനുള്ള അവസാന അടവുമായി സൂര്യ, ചെയ്തത് കണ്ടോ…. പ്രണയത്തിന് ക്ലൈമാക്സ്!! ആ ചിന്ത വളര്‍ത്താന്‍ അനുവദിക്കരുതെന്ന് മണികുട്ടനോട് അനൂപ്
ബിഗ് ബോസ്സിൽ നിന്ന് ഈ ആഴ്ച സൂര്യ പുറത്തു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അഡോണിയാണ്ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. മത്സരാര്‍ത്ഥികളേയും, പ്രേക്ഷകരെയും അമ്പരിപ്പിച്ചയിരുന്നു.അഡോണിയുടെ പുറത്താകല്‍. വൈകാരിമായാണ് താരങ്ങള്‍ അഡോണിയെ യാത്രയാക്കിയത്. നല്ല മത്സരാര്‍ത്ഥിയായിരുന്ന അഡോണി പോയതിന്റെ നിരാശയും അമ്പരപ്പും എല്ലാവരിലുമുണ്ട്
ഇതിന് പിന്നാലെ അനൂപും മണിക്കുട്ടനും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . അഡോണി പുറത്താകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മണിക്കുട്ടനും അനൂപും പറയുന്നത്. അതേസമയം സൂര്യ പുറത്ത് പോകുമെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നതായി അനൂപ് പറയുന്നത്. ഇതിന്റെ കാരണമായി അനൂപ് പറയുന്നത് സൂര്യയുടെ ക്യാരക്ടറിലുണ്ടായ മാറ്റമാണ്.
അനൂപിന്റെ വാക്കുകളിലേക്ക്…
ഞാന്‍ ഇത്തവണ പ്രതീക്ഷിച്ചിരുന്നത് വേറെ ഒരാളെയായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചിരുന്നത് സൂര്യയെ ആയിരുന്നു. കാരണം അവളുടെ ക്യാരക്ടര്‍ ഷിഫ്റ്റ്, നിങ്ങള്‍ പോയ സമയത്തുണ്ടായത്. അതെന്നെ ഭയങ്കരമായിട്ട് കണ്‍ഫ്യൂസ്ഡ് ആക്കിയിരുന്നു. സൂര്യ പലപ്പോഴും പെരുമാറുന്നത് നിങ്ങളുടെ ഭാര്യയെന്ന രീതിയിലാണ്. ഞാന്‍ പിന്നെ അത് മിണ്ടാതിരുന്നതാണ്. എന്തെങ്കിലും ആയിക്കോട്ടെ ആ കുട്ടിയുടെ രീതി. ഞാനത് അവളോട് പറായാനും പോയില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ് അന്ന് ആ മറ്റേ സംഭവം”. അനൂപ് പറയുന്നു
മണിക്കുട്ടന്റെ കപ്പ് ഞാന്‍ എടുത്തു കൊണ്ട് പോകും, ഞാന്‍ തന്നെ ചായ കൊണ്ടു കൊടുക്കും. ഞാന്‍ തന്നെ ഉണ്ടാക്കി കൊടുക്കണം. മണിക്കുട്ടന്‍ വരുമ്പോഴേക്കും ഞാന്‍ റെഡിയാവണം. മണിക്കുട്ടന്റെ ബാറ്ററി ഞാനേ മാറ്റാവു എന്നൊക്കെ വരുമ്പോള്‍ പൊസസ്സീവ് ആകുന്നത് പോലെയുണ്ട്.എന്നും അനൂപ് അഭിപ്രായപ്പെട്ടു.
ഞാന്‍ സമ്മതിക്കുകയൊന്നുമില്ല. കോഫി എടുത്തു കൊണ്ട വന്നപ്പോള്‍ പിന്നെ ആഹാരം ആയതു കൊണ്ട് വേണ്ടെന്ന് പറഞ്ഞില്ലെന്നേയുള്ളൂ എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി. എനിക്കത് മനസിലായി. നിങ്ങളത് നെഗ്ലെക്ട് ചെയ്യില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. എതിര്‍ക്കേണ്ട ആവശ്യവുമില്ലെന്നായിരുന്നു അനൂപിന്‍റെ മറുപടി. പക്ഷെ ഈ ചിന്ത വളര്‍ത്താന്‍ അനുവദിക്കരുത്. വേറെ എവിടെ ആണെങ്കിലും കുഴപ്പമില്ലായിരുന്നു. ഇതാണ് പിന്നീടിവര്‍ ത്രി ഡോട്ട്‌സ് ആക്കിയെടുക്കുന്നത്. എന്നായിരുന്നു ഇതിന് മണിക്കുട്ടന്‍ നല്‍കിയ മറുപടി. നിങ്ങള്‍ അന്ന് ആ ഡോട്ട് പറഞ്ഞ കാര്യം അറം പറ്റിയത് പോലെയാണ് എനിക്കന്ന് തോന്നിയതെന്നും അനൂപ് പറഞ്ഞു. പുറത്തു പോയ ദിവസം രാവിലെ മോണിംഗ് ആക്ടിവിറ്റിയില്‍ താന്‍ ഒന്നിലും ത്രി ഡോട്ട്‌സ് ഇടാറില്ലെന്നും ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലായിരിക്കുക അവസാനിക്കുക എന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.
ബിഗ് ബോസ് പ്രേക്ഷകരെ അമ്പരപ്പിച്ച സംഭവമായിരുന്നു മണിക്കുട്ടന്റെ പിന്മാറ്റം. പിന്നീട് ആവേശം നിറച്ച കൊണ്ട് മണിക്കുട്ടന്‍ തിരികെ വന്നു. മണിക്കുട്ടനെ ഷോയില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് സൂര്യയാണെന്നാണ് മിക്കയാളുകളും വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്ന് സൂര്യയെ പുറത്താക്കണമെന്ന് വരെ സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിരുന്നു.അതേസമയം ബിഗ് ബോസ് വീട് ഇന്ന് മറ്റൊരു നോമിനേഷന് സാക്ഷ്യം വഹിക്കുക.
