Connect with us

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

Malayalam

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ പിണറായിയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം.പിണറായി വിജയന് കൈ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍’ എന്നാണ് മമ്മൂട്ടി കുറിച്ചത്.

സിനിമാ താരങ്ങളായ ഹരീഷ് പേരടി, മാല പാര്‍വതി, ടൊവീനോ തോമസ്, പൃഥിരാജ്, കമല്‍ഹസന്‍, സിദ്ധാര്‍ത്ഥ് തുടങ്ങി പ്രമുഖ താരങ്ങളാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്.

More in Malayalam

Trending