Malayalam
“റിതു ചില സമയത്ത് പറയുന്ന എല്ലാം അങ്ങനെ വിശ്വസിക്കണ്ട”; സൂര്യയെ ഉപദേശിച്ച് മണിക്കുട്ടൻ
“റിതു ചില സമയത്ത് പറയുന്ന എല്ലാം അങ്ങനെ വിശ്വസിക്കണ്ട”; സൂര്യയെ ഉപദേശിച്ച് മണിക്കുട്ടൻ
കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് വീട്ടിൽ സംഭവബഹുലമായ കാര്യങ്ങളായിരുന്നു നടന്നിരുന്നത്. അതിൽ ഡിമ്പലിന്റെ പപ്പയുടെ വിയോഗ വാർത്തയായിരുന്നു മത്സരാർത്ഥികളെ ഏറെ തളർത്തിയത്. അതിനു ശേഷം ഡിമ്പലിന്റെ അഭാവം നല്ലരീതിയിൽ ബിഗ് ബോസ് വീട്ടിൽ പ്രതിഭലിച്ചുനിന്നു.
എന്നാൽ, മത്സരങ്ങൾ വീണ്ടും പഴയപോലെ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ജയിലില്‍ അടക്കപ്പെട്ടത് റിതുവും സൂര്യയുമായിരുന്നു. നാണയപ്പെരുമ ടാസ്‌ക്കിലെ അവസാന റൗണ്ടില്‍ ഇരുവരുമായിരുന്നു ഒരു ടീം. എന്നാല്‍ ഈ ടീമിനിടയില്‍ ചില പ്രശ്നങ്ങൾ സംഭവിച്ചതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന തെളിവുകൾ . രാത്രി മീറ്റിംഗിന് ശേഷം നടന്ന സംഭവങ്ങളെ കുറിച്ചുള്ള മണിക്കുട്ടന്റേയും സൂര്യയുടേയും സംസാരമാണ് ഇതിന് അടിസ്ഥാനം.
‘റിതു ചില സമയത്ത് പറയുന്ന എല്ലാം അങ്ങനെ വിശ്വസിക്കണ്ട. ചിലപ്പോള്‍ പുള്ളിക്കാരിയുടെ കുറ്റങ്ങള്‍ നമ്മള്‍ സൗഹൃദത്തിന്റെ പേരില്‍ പറയില്ല. പക്ഷെ ചിലപ്പോള്‍ പുള്ളിക്കാരി വന്ന് തമാശയ്ക്ക് ചിലത് പറഞ്ഞിട്ട് പോകും. അത് പുള്ളിക്കാരി ഇട്ടു കൊടുക്കുന്നതാണ്. റിതു പറഞ്ഞിട്ടുള്ള എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ക്കറിയാം. പക്ഷെ നമ്മള്‍ അതിനേക്കുറിച്ച് ചിന്തിക്കുന്നില്ല. പക്ഷെ റിതു കറക്ട് സമയങ്ങളില്‍ വന്ന് ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് പോകും”. എന്നാണ് മണിക്കുട്ടന്‍ പറയുന്നത്.
ഇന്നലെ സായിയുടെ പ്രശ്‌നമൊക്കെ എന്നോട് വളരെ ജെനുവിന്‍ ആയിട്ടാണ് വന്ന് പറഞ്ഞത്. ഇങ്ങനെയാണ്, എന്നെ കളിയാക്കാന്‍ ശ്രമിക്കുന്നു ചേട്ടാ എന്നൊക്കെ. എന്നും മണിക്കുട്ടന്‍ പറഞ്ഞു. കഴിഞ്ഞ മീറ്റിംഗില്‍ തങ്ങളെ ടാര്‍ജറ്റ് ചെയ്തുവെന്ന റിതുവിന്റെ വാദത്തെ അനൂപും സായിയും എതിര്‍ത്തിരുന്നതാണ്. ഞാനാണ് ഏറ്റവും കൂടുതല്‍ സപ്പോട്ട് ചെയ്തത്. ഇന്നലെ വൈകിട്ടും കൂടെ നമ്മളിരുന്ന് സംസാരിച്ചതല്ലേ എന്ന് സൂര്യ ചോദിച്ചു. അപ്പോള്‍ അതല്ലേ ഞാന്‍ നിന്നെ നോക്കി ചിരിച്ചതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.
അനൂപിന്റെ കാര്യം എടുത്ത് പറയുകയും ചെയ്തുവെന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു. ഞാന്‍ ഇത്ര നേരവും കൂടെയുണ്ടായിരുന്നു. എന്നാല്‍ അവള്‍ക്ക് ജസ്റ്റ് ഒന്ന് സൂചിപ്പിക്കായിരുന്നില്ലേ. ഇപ്പോള്‍ ഞാനാരായി ശശിയായില്ലേ, ശശികുമാരി. എന്ന് സൂര്യ പറഞ്ഞപ്പോള്‍ നീ മനസില്‍ ഇട്ടേക്ക് എന്ന് മണിക്കുട്ടന്‍ നിര്‍ദ്ദേശിച്ചു.
അവരോട് രണ്ടു പേരോടുമേ പറഞ്ഞുളളൂ, കാരണം അവര്‍ രണ്ടു പേരേ വോട്ട് ചെയ്യുള്ളൂവെന്ന് അറിയാം. സായിയും അനൂപും മാത്രമേ വോട്ട് ചെയ്യൂ. ബാക്കിയുള്ളവരെല്ലാം കമ്പനി ആണല്ലോ എന്ന് സൂര്യ ചോദിച്ചപ്പോൾ . അവര്‍ രണ്ടു പേരുടേയും അടുത്ത് പോയി സംസാരിച്ചല്ലേ എന്ന് മണിക്കുട്ടനും തിരിച്ച് ചോദിക്കുന്നുണ്ട്.
അതേസമയം വാരാന്ത്യ എപ്പിസോഡ് ആയ ഇന്നലെ ബിഗ് ബോസ് വീട്ടിൽ മറ്റൊരു എവിക്ഷനും നടന്നു. അഡോണിയായിരുന്നു ഇന്നലെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. സൂര്യ, അനൂപ്, റംസാന്‍, സായ് വിഷ്ണു എന്നിവര്‍ ഈ ആഴ്ചയും സുരക്ഷിതരായി. മത്സരാര്‍ത്ഥികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അഡോണിയുടെ പുറത്താകല്‍ നടന്നത്.
about bigg boss
