Connect with us

NDA ‘0’ എന്നത് മ്യൂട്ടേഷന്‍ സംഭവിച്ച് ആപത്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണ്; ഗായകന്‍ ഷഹബാസ് അമന്‍

Malayalam

NDA ‘0’ എന്നത് മ്യൂട്ടേഷന്‍ സംഭവിച്ച് ആപത്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണ്; ഗായകന്‍ ഷഹബാസ് അമന്‍

NDA ‘0’ എന്നത് മ്യൂട്ടേഷന്‍ സംഭവിച്ച് ആപത്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണ്; ഗായകന്‍ ഷഹബാസ് അമന്‍

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയയിലൂടെ എത്തുന്നത്. ഇപ്പോൾ ഇതാ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തെ പ്രശംസിച്ച് ഗായകന്‍ ഷഹബാസ് അമന്‍. ഇക്കുറി ജനം പരീക്ഷണത്തിന് തയ്യാറാകും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു, അത് തന്നെ സംഭവിച്ചു.

ആവേശ്വോജ്ജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയമെന്നും ഷഹബാസ് അമന്‍ പറയുന്നു. കൂടാതെ എന്‍ഡിഎ ‘0’ എന്നത് മ്യൂട്ടേഷന്‍ സംഭവിച്ച് ആപത്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണ് അതിനെ കരുതിയിരിക്കണമെന്നും ഗായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഷഹബാസ് അമന്റെ കുറിപ്പ്:

ഒരു പരീക്ഷണത്തിനു ഇക്കുറി ജനം തയ്യാറാകും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു! അത് തന്നെ സംഭവിച്ചു. സന്തോഷം! കേരളത്തില്‍ മാത്രമല്ല, സത്യജിത് റായിയുടെ ഓര്‍മ്മ ദിനത്തില്‍ ബംഗാളില്‍ നിന്ന് വന്ന വാര്‍ത്തയും തക്ക സന്തോഷം തരുന്നുണ്ട്! ഈ NDA ‘0’ എന്നത് മ്യൂട്ടേഷന്‍ സംഭവിച്ച് ആപല്‍ക്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണെന്നറിയാമല്ലൊ. ജാഗ്രതയില്‍ തരിമ്പും കുറവ് വരുത്തരുത്! പേരെടുത്ത് പറയുന്നില്ല. ഓരോ മണ്ഡലത്തിലേക്കും ഒന്ന് കണ്ണോടിച്ച് നോക്കൂ.

ചിലതെല്ലാം ആചാരാനുഷ്ഠാനം തന്നെയെങ്കിലും മറ്റു ചിലത് തീര്‍ച്ചയായും അങ്ങനെയല്ല! ഇത്രക്ക് സെന്‍സിബിളായി കേരള ജനത മറ്റെപ്പോഴെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന് പോലും സംശയമാണു! എത്ര കൃത്യമായ നീക്കങ്ങളായിരുന്നു ഓരോന്നും! ആവേശ്വോജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം! ലാസ്റ്റ് മിനിറ്റില്‍ തുടര്‍ ഭരണം എന്ന ഒരൊറ്റ ഗോള്‍ പ്രതീക്ഷിക്കുക തന്നെ അത്ര എളുപ്പമായിരുന്നില്ല!

അപ്പോഴാണു ജനം അഞ്ചും ആറും അടിച്ച് കൂട്ടിയത്! വടകരയിലേതാണു കണ്ണഞ്ചുന്ന ഗോള്‍! പാലക്കാടും പാലയും പൂഞ്ഞാറുമൊക്കെ അതില്‍ പെടും! വേറെയുമുണ്ട് എണ്ണം പറഞ്ഞ ഗോളുകള്‍! ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ എതിര്‍ ടീമിന്റെ ആ വട്ടപൂജ്യം കൂടി കണ്ടതോടെ എന്റെ സാറെ! കളി മൊതലായി ഇനി ജനവും സര്‍ക്കാരും തമ്മിലുള്ള സൗഹൃദ മല്‍സരമാണു! (ജനം തന്നെയാണ് സര്‍ക്കാര്‍ എന്നൊക്കെ പറയാറുണ്ടെങ്കിലും കളിക്കളത്തില്‍ ഇരു ടീമായിട്ട് തന്നെയാണു പൊതുവേ കണ്ടിട്ടുള്ളത്) അത് കൊണ്ട് സംഗതി കയ്യാങ്കളിയിലേക്ക് പോകരുതേ എന്ന ഒറ്റ പ്രാര്‍ത്ഥന മാത്രമാണിപ്പോഴുള്ളത്!

കഴിയുന്നതും ‘ഇരുകൂട്ടര്‍ക്കും’ നല്ല ഉര്‍മ്മത്തുള്ള കളി പുറത്തെടുക്കാന്‍ കഴിയട്ടെ! സ്വാഭാവികമായും കളിയാവേശത്തില്‍ സാധാരണക്കാരുടെ ഗാലറിയില്‍ നിന്ന് ചെറിയൊരു ഒച്ചിം വിളിയും തിക്കും തിരക്കുമൊക്കെയുണ്ടാകും! അപ്പോഴേക്കും കമ്മറ്റി അനാവശ്യമായി പോലീസിനെ വിന്യസിപ്പിച്ച് ഭയം സൃഷ്ടിക്കാതിരിക്കുക! അത് കളി ഭംഗിക്ക് വലിയ വിഘാതമുണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ! ‘കളി നിയമങ്ങള്‍’ എല്ലാവര്‍ക്കും ഒരുപോലെയാണെന്നോര്‍ക്കുക!

അതോടൊപ്പം വെറും ഊഹങ്ങളും ഭാവനയും മാത്രം വെച്ച് ഗാലറിയിലിരുന്ന് കളി കാണുന്നവരും കമന്ററി പറയുന്നവരുമൊക്കെ അത്യാവശ്യത്തിനു ഗ്രൗണ്ട് സെന്‍സ് കാണിക്കുക! ( ഉദാഹരണം ചതിക്കും എന്നറിയാം! എന്നാലും. പറഞ്ഞൂന്നൊള്ളു.) അപ്പൊ ശരി.. NB: സൗഹൃദമല്‍സരം ഇപ്പോഴത്തെ കോവിഡുമായുള്ള മരണമല്‍പ്പിടുത്തത്തിനു ശേഷം മാത്രം! അത് വരെ കമ്മറ്റി സ്വാഭാവികമായും സ്ട്രിക്റ്റായിരിക്കും.നമ്മളും അതനുസരിച്ച് ഇത്തിരി സംയമനത്തോടെയും ശ്രദ്ധയോടെയും നില്‍ക്കുക.വേറെ വഴിയില്ല

Continue Reading
You may also like...

More in Malayalam

Trending

Recent

To Top