Malayalam
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ നിർത്തുന്നു? ഞെട്ടലോടെ മലയാളികൾ
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ നിർത്തുന്നു? ഞെട്ടലോടെ മലയാളികൾ
ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം മൂന്നാം സീസൺ ഫെബ്രവരി 14 നാണ് ആരംഭിച്ചത് . നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ,
പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു മത്സരാർത്ഥികളായി എത്തിയത്
പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ എത്തുകയായിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മൂന്ന് മത്സരാർത്ഥികളും പുറത്തേക്ക് പോയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് രമ്യ മാത്രമാണ്
75 ദിവസങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ ബിഗ് ബോസ് നൂറാം ദിനത്തിലേക്ക് എത്തുകയാണ്. ഇതിനിടെ സംഭവബഹുലമായ പലതും നടന്നു. ശക്തനായ മത്സരാര്‍ഥി ആയിരുന്നിട്ടും മണിക്കുട്ടന് പുറത്ത് പോയെങ്കിലും തിരിച്ച് വന്നു. അതുപോലെ പപ്പയുടെ വിയോഗത്തില്‍ ഡിംപല്‍ ഭാല്‍ കൂടി ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്
ബിഗ് ബോസ്സിലെ ആദ്യ സീസൺ പെട്ടന്ന് തന്നെ ഹിറ്റായി മാറിയിരുന്നു. അതിന്റെ പ്രധാന കാരണം പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരങ്ങളായിരുന്നു മത്സരാർത്ഥികളായി എത്തിയത്.
എന്നാൽ സീസൺ റ്റു വലിയൊരു കോളിളക്കം സൃഷ്ട്ടിച്ചപ്പോഴേക്കും കൊറോണ പ്രതിസന്ധിയെ തുടർന്ന് നിർത്തലാക്കി. പ്രേക്ഷകർക്ക് ഏറെ നിരാശയുണ്ടാക്കിയ സീസണായിരുന്നു കഴിഞ്ഞ സീസൺ.
ഇപ്പോഴിതാ.. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായതോടെ ബിഗ് ബോസ് സീസൺ ത്രീയെ കുറിച്ചും ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള ചർച്ച വലിയ തോതിൽ നടക്കുന്നുണ്ട്
കേരളത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗണായി പ്രഖ്യാപിച്ചത് കൊണ്ട് ബിഗ് ബോസിലും ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നാണ് അറിയുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് അവതാരകനായ മോഹന്‍ലാല്‍ എത്താറുള്ളത്. അതുകൊണ്ട് തന്നെ വീക്കെന്‍ഡ് എപ്പിസോഡിന്റെ ഷൂട്ട് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്. നോമിനേഷനില്‍ വരുന്ന മത്സരാര്‍ഥികള്‍ക്ക് പ്രേക്ഷകര്‍ വോട്ട് ചെയ്യേണ്ട അവസാന ദിവസം വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാക്കി മാറ്റുകയും ചെയ്തു. മുന്‍പ് അത് വെള്ളിയാഴ്ച വരെയായിരുന്നു. ബിഗ് ബോസ് ചര്‍ച്ച നടത്തുന്ന ബിബി കഫേയും ഇക്കാര്യം ശരി വെച്ചിരുന്നു.
മത്സരം ശക്തമാണെങ്കിലും ഈ ആഴ്ച സൂര്യ പുറത്ത് പോവണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. മണിക്കുട്ടന് മാനസികമായി തകര്‍ന്നതിലെ ഒരു കാരണം സൂര്യയാണെന്ന് പറയുന്ന ആരാധകര്‍ സൂര്യയെ എലിമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം അഡോണി പുറത്തായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നുണ്ട്. മോഹന്‍ലാല്‍ എത്തുന്നതോടെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരും.
