Connect with us

വിജയിച്ചാലും തോറ്റാലും ആഘോഷം പാടില്ല… മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്ന് മറക്കരുത്

Malayalam

വിജയിച്ചാലും തോറ്റാലും ആഘോഷം പാടില്ല… മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്ന് മറക്കരുത്

വിജയിച്ചാലും തോറ്റാലും ആഘോഷം പാടില്ല… മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്ന് മറക്കരുത്

വിജയം മാത്രമല്ല തോല്‍വിയും ആഘോഷിക്കരുതെന്ന് പിന്നണി ഗായകന്‍ ഷഹബാസ് അമന്‍. തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിലാണ് ഷഹബാസ് അമന്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വിജയിച്ചാലും തോറ്റാലും ആഘോഷം പാടില്ല. മനുഷ്യരാണെങ്കിലും ഭരിക്കുന്നത് വൈറസാണെന്ന് മറക്കരുതെന്നാണ് ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സാധരണ കേരളം കണ്ടതില്‍ നിന്നും വ്യത്യസ്തമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ ഈ രീതില്‍ നടത്തുന്നത്.

അതേസമയം ഇന്നലെ 35,636 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്നലെ 48 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ മരണം 5356 ആയി. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തൃശൂര്‍ 11, കാസര്‍ഗോഡ് 10, തിരുവനന്തപുരം 9, പാലക്കാട് 8, വയനാട് 4, കൊല്ലം, ഇടുക്കി 3 വീതം, കോട്ടയം 2, എറണാകുളം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top