രാജ്യം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഇപ്പോഴും ചിലര്‍ക്ക് മനസ്സിലായിട്ടില്ല, തളര്ന്നവശരായിരിക്കുന്ന ഡോക്ടര്‍മാരെ കുറിച്ചെങ്കിലും ഓർക്കൂ… ; പ്രതികരണവുമായി കരീന കപൂര്‍!
രാജ്യം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഇപ്പോഴും ചിലര്‍ക്ക് മനസ്സിലായിട്ടില്ല, തളര്ന്നവശരായിരിക്കുന്ന ഡോക്ടര്‍മാരെ കുറിച്ചെങ്കിലും ഓർക്കൂ… ; പ്രതികരണവുമായി കരീന കപൂര്‍!
രാജ്യം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഇപ്പോഴും ചിലര്‍ക്ക് മനസ്സിലായിട്ടില്ല, തളര്ന്നവശരായിരിക്കുന്ന ഡോക്ടര്‍മാരെ കുറിച്ചെങ്കിലും ഓർക്കൂ… ; പ്രതികരണവുമായി കരീന കപൂര്‍!
ലോകത്താകമാനം നാശം വിതച്ചെത്തിയ കൊവിഡിനെ തുരത്താൻ പെടാപ്പാട് പെടുമ്പോഴും പലപ്പോഴും അശ്രദ്ധരാകുന്ന ജനങ്ങളെയാണ് സമൂഹത്തിൽ കാണേണ്ടി വരുന്നത്. അത്തരത്തിൽ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മാസ്ക് ധരിക്കാനും തയ്യാറാകാത്തവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍.
രോഗ പ്രതിരോധ മാര്‍ഗങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെങ്കിലും ആലോചിക്കണമെന്നാണ് കരീന കപൂര്‍ പറഞ്ഞത് . ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കരീനയുടെ പ്രതികരണം.
‘നമ്മുടെ രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അപകടവും ആഴവും ചിലര്‍ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നത് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല.
അടുത്ത തവണ നിങ്ങള്‍ പുറത്തുപോകുമ്പോള്‍, അല്ലെങ്കില്‍ താടിയ്ക്ക് താഴേക്ക് മാസ്ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം. അവര്‍ ശാരീരകമായും മാനസികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. ബ്രേക്കിംഗ് പോയിന്റില്‍ എത്തിനില്ക്കുകയാണവര്.
എന്റെ ഈ മെസേജ് വായിക്കുന്ന ഓരോരുത്തരും ബ്രേക്കിംഗ് ദ ചെയിനില്‍ ഉത്തരവാദിത്തമുള്ളവരാണ്. ഇന്ത്യയ്ക്ക് മറ്റെപ്പോഴേത്തേക്കാളും കൂടുതലായി നിങ്ങളെ ഇപ്പോള്‍ ആവശ്യമുണ്ട്,’ കരീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
എന്നാൽ, രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം ബാധിച്ചത്്. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3498 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 1,53,84,418 ആയി ഉയര്‍ന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...