Malayalam
ഡിംപിളിന് പിന്നാലെ നാളെ ആ മത്സരാർത്ഥി പുറത്തേക്ക്! പുറത്തേക്കുള്ള വാതിൽ തുറന്നു, ഇനി ആ 9 പേർ മാത്രം… ചങ്ക് തകർന്ന് പ്രേക്ഷകർ
ഡിംപിളിന് പിന്നാലെ നാളെ ആ മത്സരാർത്ഥി പുറത്തേക്ക്! പുറത്തേക്കുള്ള വാതിൽ തുറന്നു, ഇനി ആ 9 പേർ മാത്രം… ചങ്ക് തകർന്ന് പ്രേക്ഷകർ
ബിഗ് ബോസ് മൂന്നാം സീസണിന്‌റെ 76ാം എപ്പിസോഡില്‍ അവസാന ക്യാപ്റ്റന്‍സി ടാസ്‌ക്ക് കഴിഞ്ഞ ദിവസമായിരുന്നു നടന്നത് . അനൂപ് കൃഷ്ണന്‍, അഡോണി ജോണ്‍, റംസാന്‍ തുടങ്ങിയവരാണ് ഇത്തവണ ക്യാപ്റ്റന്‍സിക്കായി മല്‍സരിച്ചത്.
രസകരമായ മല്‍സരത്തിനൊടുവിലായിരുന്നു മൂന്നാം സീസണിലെ അവസാന ക്യാപ്റ്റന്‍ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരോടും പ്ലാസ്മ ടിവിയുടെ മുന്നിലേക്ക് വരാന്‍ ബിഗ് ബോസ് ആദ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ പിന്തുണയ്ക്കുന്നവര്‍ ആരൊക്കെയാണെന്ന് പറയാന്‍ മറ്റുളളവരോട് പറയുകയായിരുന്നു
നിലവിലെ ക്യാപ്റ്റന്‍ രമ്യ തന്നെയാണ് ബിഗ് ബോസ് മൂന്നാം സീസണിലെ അവസാന ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. അനൂപിന് ബിഗ് ബോസ് ക്യാപ്റ്റനാവാനുളള അവസരം ഇത്തവണയും നഷ്ടപ്പെടുകയായിരുന്നു. അഡോണിയും റംസാനുമെല്ലാം മുന്‍പ് ക്യാപ്റ്റന്‍സി നേടിയിട്ടുളള മല്‍സരാര്‍ത്ഥികളാണ്.
വീക്ക്‌ലി ടാസ്‌ക്കിലും മൊത്തത്തിലുളള പെര്‍ഫോമന്‍സും വെച്ചാണ് ഈ മൂന്ന് പേരെ എല്ലാവരും ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് നിര്‍ദ്ദേശിച്ചത്. രമ്യയ്ക്ക് മുന്‍പായിരുന്നു അഡോണി ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായത്. ഒടുവിൽ ക്യാപ്റ്റനായി അഡോണിയെ തിരഞ്ഞെടുക്കുകയായിരുന്നു
അതെ സമയം തന്നെ ബിഗ് ബോസ് ഹൗസ് അംഗങ്ങളും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാരാന്ത്യം എപ്പിസോഡ് വീണ്ടും വന്നെത്തിയിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ മത്സരാർഥികളെ കാണാൻ ഹൗസിൽ എത്തുന്നത്. തുടർന്നുള്ള യാത്രയിൽ ആരൊക്കെയുണ്ടാവുമെന്ന് പ്രഖ്യാപിക്കുന്നതും ലാലേട്ടൻ എത്തുന്ന വാരാന്ത്യം എപ്പിസോഡിലാണ്.
സായ്, അഡോണി, സൂര്യ, റംസാന്‍, ഫിറോസ്, അനൂപ് എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനില്‍ വന്നത്. സായി വിഷ്ണുവിനെയാണ് കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത്. എന്നാൽ നാളെ ഹൗസിൽ നിന്ന് പുറത്ത് പോകുന്നത് അഡോണിയോ, സൂര്യയോ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇരുവർക്കുമാണ് വോട്ടുകൾ ഏറ്റവും കുറവുള്ളത്. അത് കൊണ്ട് ഇവരിൽ ഒരാളോ അല്ലങ്കിൽ രണ്ട്‍ പേരും പുറത്ത് പോകുമെന്നാണ് റിപ്പോർട്ടുകൾ
അതിനിടെ ഇടയ്ക്ക് മണിക്കുട്ടൻ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ സോഷ്യല്‍ മീഡിയ സൂര്യയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. മണിക്കുട്ടന്‍ പോകാന്‍ കാരണം സൂര്യയാണെന്നാണ് ഒരു വിഭാഗം പറഞ്ഞത്. അതേസമയം കിടിലം ഫിറോസിനൊപ്പം ചേര്‍ന്ന് മണിക്കുട്ടനെതിരെ നിന്നതും സൂര്യയ്‌ക്കെതിരെ വിമര്‍ശനത്തിന് കാരണമായിരുന്നു. മണിക്കുട്ടന്‍ പുറത്ത് പോകാന്‍ കാരണമായ സൂര്യയെ ഉടനെ തന്നെ പുറത്താക്കണമെന്നായിരുന്നു ആരാധകർ പറഞ്ഞത്
മണിക്കുട്ടന്‍ പോയതിന് പിന്നാലെ സൂര്യയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സൂര്യയുടേത് ഇരട്ടത്താപ്പാണ്. മണിക്കുട്ടന്‍ പോയെന്ന് അറിഞ്ഞ സൂര്യ ക്യാമറയുടെ മുന്നിലെത്തി നാടകം കളിക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ സങ്കടമില്ലെന്നും കരഞ്ഞിരുന്ന സൂര്യ പിന്നീട് ചിരിച്ച് നടക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്…. ഒന്നുറപ്പിയ്ക്കാം ഈ ആഴ്ച പുറത്ത് പോകുന്നത് സൂര്യേയോ അല്ലങ്കിൽ അഡോണിയോ ആയിരിക്കും …..
