Connect with us

മരിച്ചു കഴിഞ്ഞാൽ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനമുണ്ട്, അല്ലെങ്കിൽ ഉത്തരേന്ത്യയിലേ തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും…. പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി; ഹരീഷ് പേരടി

Malayalam

ശാന്തികവാടത്തിൽ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ച് തിരുവന്തപുരം മേയർ ആര്യ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു . ഇതിന് പിന്നാലെ ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുകയാണ്. മേയർക്കെതിരായ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട് ശാന്തികവാടത്തിൽ പുതിയ ശ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രങ്ങളുമാണ് മേയർ പങ്കിട്ടത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.’ ഇതായിരുന്നു മേയർ പങ്കുവച്ച പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായ സംഭവത്തില്‍ ഇപ്പോൾ ഇതാ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. മരിച്ചവരുടെ ശവശരീരങ്ങൾ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ വലയുന്ന ഉത്തരേന്ത്യന്‍ ജനതയുടെ ദുരവസ്ഥ ചൂണ്ടിയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷൻ ഷോപ്പിൽ നല്ല ഭക്ഷ്യ പദാർത്ഥങ്ങളുണ്ട്,കുടംബശ്രി ഹോട്ടലുകളിൽ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ അപ്പുറമാണ്..മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും…അല്ലെങ്കിൽ ഈ മഹാമാരിയുടെ കാലത്ത് ഉത്തരേന്ത്യയിലേ തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും……സ്വന്തക്കാരുടെ ശവങ്ങൾ സൈക്കളിലുന്തി തളർന്ന് വഴിയരികിൽ ഹൃദയം തകർന്ന് ഇരിക്കേണ്ടി വരും…പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി …ആധുനിക കേരളത്തിന് നിങ്ങളിൽ പ്രതീക്ഷയുണ്ട്…നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top