Malayalam
മേഘ്നയെ കുറിച്ച് പറയാന്‍ ബുദ്ധിമുട്ടില്ല, മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.. എന്നാൽ അത് കഴിഞ്ഞിരിക്കുന്നു, അവസാനമായി ഒരു നോക്ക് കാണാന്‍ കോടതിയില്‍ പോയിരുന്നു…. ഡിംപിൾ തുറന്ന് പറയുന്നു
മേഘ്നയെ കുറിച്ച് പറയാന്‍ ബുദ്ധിമുട്ടില്ല, മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.. എന്നാൽ അത് കഴിഞ്ഞിരിക്കുന്നു, അവസാനമായി ഒരു നോക്ക് കാണാന്‍ കോടതിയില്‍ പോയിരുന്നു…. ഡിംപിൾ തുറന്ന് പറയുന്നു
തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങളുമായി നടി ഡിംപിള്‍ റോസ് തന്റെ യൂട്യൂബ് ചാനലിലൂടെ എത്താറുണ്ട്. ഇത്തവണ നാത്തൂനായ ഡിവൈനും ഒപ്പമുണ്ടായിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ക്വസ്റ്റൻ ആൻഡ് ആൻസര്‍ വീഡിയോയാണിത്.
ഡിവൈനുമായുള്ള കെമിസ്ട്രിയെ കുറിച്ചും ഇരുവര്‍ക്കുമിടയിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഡിംപിളും ഡിവൈനും മറുപടി പറയുന്നുണ്ട്.
ഞങ്ങളെ കുറിച്ചുള്ള ചോദിക്കാനുള്ള അവസരമാണിതെന്ന് ഡിംപിള്‍ സൂചിപ്പിച്ചെങ്കിലും എല്ലാവര്ക്കും അറിയാനുള്ളത് നടി മേഘ്നയെ കുറിച്ചായിരുന്നു.
ഡിംപിളിന്റെ സഹോദരന് ആദ്യം വിവാഹം കഴിച്ചത് സീരിയല്‍ നടി മേഘ്ന വിന്‍സെന്റിനെ ആയിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഡിവൈനെ കല്യാണം കഴിക്കുന്നത്. ഇപ്പോഴും മേഘ്നയുമായി സൗഹൃദം ഉണ്ടോന്ന ചോദ്യത്തിന് ഇല്ലെന്നാണ് നടി പറയുന്നത്.
മേഘ്നയെ പിന്നെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കണ്ടിട്ടില്ല. കോടതിയില്‍ വെച്ച് ഒരു പ്രാവിശ്യം കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാന്‍ വേണ്ടി പോയതാണ്. അന്ന് കണ്ടു. പിന്നെ കണ്ടിട്ടില്ല. മേഘ്നയുമായി യാതൊരു സൗഹൃദവും ഇപ്പോഴില്ലെന്ന് കൂടി ഡിംപിള്‍ വ്യക്തമാക്കുന്നു. മേഘ്നയുടെ പുതിയ സീരിയല്‍ കണ്ടോ എന്ന ചോദ്യത്തിന് പൊതുവേ സീരിയല്‍ കാണുന്ന ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ കണ്ടിട്ടില്ല. പിന്നെ പ്രൊമോ അവിടുന്നും ഇവിടുന്നുമൊക്കെ കണ്ടിരുന്നു. അത്രേയുള്ളു.
മേഘ്നയുമായി ചെറുപ്പത്തിലെ സൗഹൃദം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അന്നേരം മുതല്‍ സുഹൃത്തുക്കളല്ല. പക്ഷേ ചെറുപ്പത്തില്‍ തമ്മില്‍ കണ്ടിട്ടുണ്ട്. അതിന് ശേഷം ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതും കാണുന്നത്. പിന്നെ അവിടുന്നങ്ങോട്ട് ഫ്രണ്ട്സായി. ചെറുപ്പം തൊട്ട് സ്ഥിരമായി കാണുന്നൊരു സൗഹൃദമാണെന്ന് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ കോണ്ടാക്ട് ചെയ്യേണ്ട കാര്യമൊന്നും വരാറില്ല. അതുകൊണ്ട് കാണുകയോ വിളിക്കുകയോ ചെയ്യാറില്ല.
മേഘ്നയുമായി ഡിംപിള്‍ ഒത്തിരി സ്നേഹത്തിലായിരുന്നല്ലോ. ഇനിയും കണ്ടാല്‍ ആ സ്നേഹം ഉണ്ടാവുമോ എന്നായിരുന്നു മറ്റൊരു ചോദ്യ. ‘ഡിവൈനുമായി ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ സംസാരിച്ചാണ് കല്യാണം കഴിച്ച് കൊണ്ട് വന്നത്.
ഡിവൈന്റെ സാന്നിധ്യത്തിലും മേഘ്നയെ കുറിച്ച് പറയാന്‍ ബുദ്ധിമുട്ടില്ല. നമ്മുടെ വീട്ടിലേക്ക് ഒരാള്‍ വരുമ്പോള്‍ ഏറ്റവും സ്നേഹത്തോടെ തന്നെയാണ് സ്വീകരിക്കുക. ജീവിതം മുഴുവന്‍ കൂടെ ഉണ്ടാവുമെന്ന് കരുതിയാണല്ലോ. ഞാന്‍ ആന്‍സണ്‍ ചേട്ടനെ കല്യാണം കഴിച്ചപ്പോഴും അങ്ങനെ വിചാരിച്ചിട്ടാണ്.
ജീവിച്ച് തുടങ്ങുമ്പോള്‍ തന്നെ താളപിഴകള് വന്നാല്‍ അതുവരെയുള്ള കാര്യങ്ങള്‍ അതിനനുസരിച്ച് മാറാം. സ്നേഹവും സ്നേഹകുറവുമൊക്കെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അത് കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. ഡിംപിളിന് ഡിവൈനിനെയാണോ മേഘ്നയെ ആണോ കൂടുതലിഷ്ടമെന്ന ചോദ്യത്തിന് കുടുംബ കലഹം ഉണ്ടാക്കുന്ന ചോദ്യമായി പോയല്ലോ എന്ന് ഡിവൈന്‍ പറയുന്നു. വല്ലാത്ത ചോദ്യമായി പോയി. എനിക്കും അത്രയേ പറയാനുള്ളു. ഡിവൈനെ ഇഷ്ടമുള്ളത് കൊണ്ടാണല്ലോ ഇവിടെ ഇപ്പോള്‍ ഇരിക്കുന്നത്.
