Malayalam
അതൊക്കെ ഒരു പാഠം ആയിരിക്കും, അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്…രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതി! ഇനിയൊരു കല്യാണം….. ഇപ്പോഴത്തെ സ്റ്റാറ്റസ് ഇങ്ങനെ,വിവാഹത്തെ കുറിച്ച് ആദ്യമായി നടി
അതൊക്കെ ഒരു പാഠം ആയിരിക്കും, അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്…രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതി! ഇനിയൊരു കല്യാണം….. ഇപ്പോഴത്തെ സ്റ്റാറ്റസ് ഇങ്ങനെ,വിവാഹത്തെ കുറിച്ച് ആദ്യമായി നടി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിൽക്കുകയായിരുന്നു താരം. കുറഞ്ഞ കാലത്തിനുള്ളില്‍ മേഘ്‌നയുടെ വിവാഹവും വിവാഹ മോചനവുമൊക്കെ നടന്നിരുന്നു
ചെന്നൈയിൽ സ്ഥിര താമസമാക്കിയ മേഘ്‌ന ഇപ്പോൾ തിരക്കിൻറെ ലോകത്ത് ആണ്. ലോക്ഡൗണ്‍ കാലത്ത് മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലൂടെ നായികയായി മേഘ്‌ന മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചും നടിയുടെ പേരില്‍ പ്രചരിച്ച ട്രോളുകളെ കുറിച്ചും മേഘ്ന തുറന്നുപറയുകയാണ്. തല്‍കാലം ഒരു വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നാണ് നടി പറയുന്നത്
മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് അവതാരകന്‍ മേഘ്‌നയോട് ചോദിച്ചിരുന്നു. ‘ഒന്നും മറക്കരുത്. നമ്മളെ നമ്മാളാക്കിയ ഒരുപാട് കാര്യങ്ങളാണ് ജീവിതത്തില്‍ ഉള്ളത്. അത് മറന്നാല്‍ പിന്നെ നമ്മള്‍ നമ്മളല്ലാതെ ആയി പോകും. ജീവിതത്തില്‍ നടന്ന ചില കാര്യങ്ങളില്‍ നമുക്ക് ലൈസന്‍സ് എടുക്കാം. ചിലത് നല്ല ഓര്‍മ്മകളായിരിക്കും, ചിലത് നമ്മുടെ ഭാഗത്ത് നിന്ന് വന്ന തെറ്റുകളും ആവാം. അത് നമുക്ക് മറക്കേണ്ട കാര്യമില്ല. അതൊക്കെ ഒരു പാഠം ആയിരിക്കും. അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. നല്ല ഓര്‍മ്മകളാണെങ്കില്‍ അതും എടുത്ത് പോവുക.
റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇപ്പോള്‍ സിംഗിളാണ്. മിംഗിളാവാന്‍ തയ്യാറല്ല. ജീവിതത്തില്‍ ഒഴിച്ച് വെക്കാന്‍ പറ്റാത്തത് സമാധാനമാണ്. ഇപ്പോള്‍ സമാധാനത്തിലാണെന്ന് മേഘ്‌ന പറയുന്നു. ഫസ്റ്റ് ലവ് ആരാണെന്ന ചോദ്യത്തിന് ഡാന്‍സ് എന്നായിരുന്നു നടിയുടെ ഉത്തരം. ഡാന്‍സിനോട് അത്രയും ഇഷ്ടമാണ്. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതി. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാവരുടെയും ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഉണ്ടാവും. അതിനെ സന്തോഷത്തോടെയും ദുഃഖത്തോടെയും സ്വീകരിക്കുന്നത് നമ്മാളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കുന്നു.
മിസിസ് ഹിറ്റലറിലെ എന്റെ കഥാപാത്രത്തെ കുറിച്ച് ആദ്യം വന്ന നെഗറ്റീവ് കമന്റുകളൊക്കെ ഞാനും കണ്ടിരുന്നു. ജ്യോതി എന്ന കഥാപാത്രം ഭയങ്കര വെല്ലുവിളി ആയിട്ടാണ് തോന്നിയത്. നാല് നാലര കൊല്ലം ഒരു കണ്ണീര്‍പുത്രിയായിട്ടാണ് എല്ലാവരും എന്നെ കണ്ടിട്ടുള്ളത്. അവിടെ നിന്നും വലിയൊരു മാറ്റമാണ് ഇങ്ങോട്ട് വന്നത്. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ ഭാഗത്ത് നിന്നും നൂറ് ശതമാനം എഫര്‍ട്ട് കൊടുക്കണമെന്ന ആഗ്രഹമുണ്ട്. പുറത്തേക്ക് വരുന്നതും ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യം നമ്മുടെ കൈയില്‍ അല്ല. എനിക്ക് സാധിക്കുന്നതെല്ലാം ഞാന്‍ കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മേഘ്‌ന പറയുന്നു.
വിദേശ രാജ്യങ്ങളില്‍ ഷൂട്ടിങ്ങിന് പോയെന്ന് പറയുന്ന മേഘ്‌നയുടെ പഴയ ട്രോള്‍ വീഡിയോയെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ‘അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്. ആദ്യമായിട്ടാണ് അങ്ങനെ ട്രോളുകളൊക്കെ വരുന്നത്. എന്നെ പറ്റി ട്രോളുകള്‍ വന്നല്ലോ എന്നോര്‍ത്ത് ആദ്യം ഭയങ്കര വിഷമമായിരുന്നു. പിന്നെ രസകരമായി എടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്.