Connect with us

മറ്റുള്ളവര്‍ എടുക്കുന്നതിലും വലിയ റിസ്‌ക് എടുത്താണ് തന്റെ ഓരോ ചിത്രവും ഒരുക്കുന്നത്; തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്

Malayalam

മറ്റുള്ളവര്‍ എടുക്കുന്നതിലും വലിയ റിസ്‌ക് എടുത്താണ് തന്റെ ഓരോ ചിത്രവും ഒരുക്കുന്നത്; തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്

മറ്റുള്ളവര്‍ എടുക്കുന്നതിലും വലിയ റിസ്‌ക് എടുത്താണ് തന്റെ ഓരോ ചിത്രവും ഒരുക്കുന്നത്; തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ഹള്‍ സമ്മാനിച്ച സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ തന്റെ സിനിമകളുടെ വിജയരഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

താന്‍ മറ്റുള്ളവര്‍ എടുക്കുന്നതിലും വലിയ റിസ്‌ക് എടുത്താണ് തന്റെ ഓരോ ചിത്രവും ഒരുക്കുന്നത് എന്നാണ് അദ്ദേഹം .താന്‍ ഒരുക്കുന്ന സിനിമകള്‍ക്കായി ഉപയോഗിക്കുന്നത് വളരെ കൊച്ചു കഥകള്‍ ആണെന്നതാണെന്നു അദ്ദേഹം പറയുന്നു.

സിനിമ വിജയിക്കണം എങ്കില്‍ സംഘട്ടനവും മറ്റു മസാലകളും കുറെ പാട്ടുകളും നൃത്തവും ഒക്കെ വേണമെന്ന് വിശ്വസിച്ചിരുന്ന കാലം തൊട്ട്, അതൊന്നുമില്ലാതെ സിനിമയെടുത്തു വിജയിപ്പിച്ച ആളാണ് താന്‍.അങ്ങനത്തെ കൊച്ചു കഥകള്‍ സിനിമയാക്കുന്നത് തന്നെയാണ് ഏറ്റവും വലിയ റിസ്‌ക് ആണ് എന്നും അദ്ദേഹം പറയുന്നു.

ഒരു വലിയ ഇടവേളയ്ക്കു ശേഷം ജയറാമുമായി ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ജയറാം- മീര ജാസ്മിന്‍ ടീമിനെ വെച്ച് ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം രചിക്കുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് ഒരുക്കാന്‍ പോകുന്നത്.

ഗ്രാമീണത തുളുമ്പുന്ന ലളിതമായ ചിത്രങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ ശ്രമിക്കുന്ന സത്യന്‍ അന്തിക്കാട് പരീക്ഷണങ്ങള്‍ക്കു മുതിരുന്നില്ല, അല്ലെങ്കില്‍ വളരെ സുരക്ഷിതമായ രീതിയില്‍ സിനിമ ചെയ്യുന്നു എന്നുള്ള വിമര്‍ശനങ്ങള്‍ ചില കോണുകളില്‍ നിന്ന് എപ്പോഴും ഉയരാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

More in Malayalam

Trending

Recent

To Top