Malayalam
ജാവ ഇറങ്ങിയപ്പോള്‍ ബിജെപി വിരുദ്ധനും മുസ്ലീം വിരുദ്ധനുമായി,’; അനുഭവം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി
ജാവ ഇറങ്ങിയപ്പോള്‍ ബിജെപി വിരുദ്ധനും മുസ്ലീം വിരുദ്ധനുമായി,’; അനുഭവം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി
ഓപ്പറേഷന് ജാവ എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് തനിക്കെതിരെ ബിജെപി, മുസ്ലിം വിരുദ്ധന്‍ എന്നീ ആരോപണങ്ങള്‍ വന്നിരുന്നതായി വെളിപ്പെടുത്തുകയാണ് സംവിധായകന് തരുണ്‍ മൂര്‍ത്തി.
“ചിത്രത്തില്‍ പുരാണത്തിലെ രാമന് സീതാ കോണ്സെപ്പ്റ്റിന് വിരുദ്ധമായി മറ്റൊരു രാമനെയും സീതയെയും ചിത്രീകരിച്ചു എന്നതാണ് ബിജെപി വിരുദ്ധത എന്ന ആരോപണം വരാന്‍ കാരണം. കൂടാതെ ചിത്രത്തിലെ പ്രധാന വില്ലന്റെ പേര് ബഷീര്‍ എന്നായതില്‍ മുസ്ലീം വിരുദ്ധത എന്ന ആരോപണവും വന്നു എന്നാണ് തരുണ്‍ മൂര്‍ത്തി പറഞ്ഞത്.”
ഇത്തരം അഭിപ്രായങ്ങള്‍ വരുമ്പോള്‍ തനിക്ക് മനസിലാവുന്നത് സിനിമ പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയം ആര്‍ക്കും മനസിലായിട്ടില്ല എന്നാണ്. ഒരു വിഭാഗത്തെയും മോശമായി ചിത്രീകരിക്കാനല്ല താന്‍ സിനിമ ചെയ്തത്. അത് ഒരു എന്റര്‍ട്ടെയിനറാണ്. അതിലൂടെ രണ്ട് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നും തരുണ്‍ പറയുന്നു.
‘ഓപ്പറേഷന് ജാവ ഇറങ്ങിയപ്പോള്‍ എനിക്ക് ബിജെപി വിരുദ്ധന്‍ എന്ന് പറഞ്ഞ് ഒരു പോസ്റ്റ് കിട്ടിയിരുന്നു. ഒരാള്‍ എനിക്ക് അയച്ച് തരുകയാണ് ഉണ്ടായത്. അതില്‍ അവര്‍ രണ്ട കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന് ആ പാര്ട്ടിക്കാര് വിശ്വസിക്കുന്ന രാമന് സീത കോണ്‍സെപ്റ്റിനെ മൊത്തത്തില്‍ പൊളിച്ച് പുതിയൊരു രാമന് സീതയെ കാണിച്ചതാണ് ഒരു കാര്യം. പിന്നെ ഇവര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ഇന്ത്യ എന്ന് പറഞ്ഞ കാര്യത്തെയും ഞാന്‍ ബ്രേക്ക് ചെയ്തു എന്നാണ് പറഞ്ഞത്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത മുസ്ലിം വിരുദ്ധന്‍ എന്ന പേര് ഞാന്‍ കണ്ടു.
ഈ സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാന വില്ലന്‍ എന്ന് പറയുന്നത് ബഷീര്‍ എന്ന് പറയുന്ന ഒരാളാണ്. അയാളെ വളരെ മോശക്കാരനായി ചിത്രീകരിച്ചു എന്നാണ് അവര്‍ പറയുന്നത്. അപ്പോ ഇതില്‍ എന്റെ രാഷ്ട്രീയമെന്താണെന്ന് ആര്‍ക്കും മനസിലായിട്ടില്ല. ഞാന്‍ സിനിമ ചെയ്തിരിക്കുന്നത് ഒരു വിഭാഗത്തെയും മോശമായി ചിത്രീകരിക്കാനല്ല. അതൊരു എന്റര്‍ട്ടെയിനറാണ്. അതിലൂടെ ഞാന്‍ പറഞ്ഞിരിക്കുന്നത് രണ്ട് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയാണ്.’തരുണ്‍ മൂര്‍ത്തിയുടെ വാക്കുകൾ.
ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്,പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന് എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയാണ് ചിത്രം നിര്‍മ്മിച്ചത്.
എഡിറ്റര്‍ നിഷാദ് യൂസഫ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ജിനു പി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഉദയ് രാമചന്ദ്രന്, കല ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്, സ്റ്റില്‍സ് ഫിറോസ് കെ ജയേഷ്, പരസ്യക്കല യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍ സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാത്യൂസ് തോമസ്, ഫിനാന്‍സ് കണ്ട്രോളര് ദിലീപ് എടപ്പറ്റ കാസ്റ്റിങ് ഡയറക്ടര്‍ അബു വളയംകുളം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
about tharun moorthi
