Connect with us

എന്റെ എല്ലാ കുരുത്തക്കേടുകള്‍ക്കും കൂട്ട് നില്‍ക്കുന്ന എന്റെ പൊണ്‍ജാതിക്ക് എല്ലാ വിധ ജന്മദിനാശംസകളും; വരദയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജിഷിന്റെ വീഡിയോ

Malayalam

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ താര ജോഡികളാണ് ജിഷിന്‍ മോഹനും വരദയും. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിന്‍ മലയാള സീരിയല്‍ രംഗത്ത് ശ്രദ്ധേയനാകുന്നത്.

തുടര്‍ന്ന് നിരവധി പരമ്പരകളില്‍ ജിഷിന്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയല്‍ മേഖലയാണ് താരം കൂടുതല്‍ തിളങ്ങിയത്.

അഭിനയത്തില്‍ ഇപ്പോഴും സജീവമായ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ വരദയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് കൊണ്ടാണ് ജിഷിന്‍ എത്തിയിരിക്കുന്നത്. രണ്ട് പേരുടെയും പിറന്നാള്‍ ഒരു മാസം തന്നെയാണ്. അത് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് നടന്‍ ആശംസ നേര്‍ന്നത്.

‘രണ്ടു പേരും ജനിച്ചത് ഒരേ മാസം. രണ്ടു പേരുടെയും ജന്മനക്ഷത്രവും ഒന്ന് തന്നെ. ഉത്രം. അതുകൊണ്ട് തന്നെ എന്റെ എല്ലാ കുരുത്തക്കേടുകള്‍ക്കും കൂട്ട് നില്‍ക്കുന്ന എന്റെ പൊണ്‍ജാതിക്ക്.. എന്റെ സരിപാതിക്ക്.. എല്ലാ വിധ ജന്മദിനാശംസകളും’, എന്ന് പറഞ്ഞുകൊണ്ടാണ് വരദക്ക് ഒപ്പമുള്ള വീഡിയോ നടന്‍ പങ്കിട്ടത്.

മുമ്പ് ചെയ്ത ടിക് ടോക് വീഡിയോ പങ്കുവെച്ചാണ് താരം ആശംസ അറിയിച്ചത്. ഇതിന് പിന്നാലെ വരദക്ക് നിരവധി പേരാണ് പിറന്നാള്‍ ആശംസ അറിയിച്ചത്. സഹതാരങ്ങളും ആശംസ നേര്‍ന്നിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending